Section

malabari-logo-mobile

കെ.ടി. ജലീല്‍ എംഎല്‍എയുടെ മൈക്ക് ഓഫ് ചെയ്ത് സ്പീക്കര്‍

HIGHLIGHTS : KT Jalil MLA's mic turned off the speaker

തിരുവനന്തപുരം: നിയമസഭയില്‍ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ നീക്കുന്ന ബില്ലിന്മേലുള്ള ചര്‍ച്ചയില്‍ സ്പീക്കര്‍ എ.എന്‍. ഷംസീറും കെ.ടി. ജലീല്‍ എംഎല്‍എയും തമ്മില്‍ തര്‍ക്കം. കെ.ടി. ജലീലിന്റെ പ്രസംഗം നീണ്ടതാണ് തര്‍ക്കത്തിന് കാരണം. ജലീലിന്റെ സമയം കഴിഞ്ഞെന്നും പ്രസംഗം അവസാനിപ്പിക്കണമെന്നും സ്പീക്കര്‍ മുന്നറിയിപ്പ് നല്‍കിയിട്ടും അദ്ദേഹം അവസാനിപ്പിച്ചില്ല.

പ്രസംഗം നിര്‍ത്തിയില്ലെങ്കില്‍ മൈക്ക് മറ്റൊരാള്‍ക്ക് നല്‍കേണ്ടിവരുമെന്ന് സ്പീക്കര്‍ ജലീലിന് മുന്നറിയിപ്പ് നല്‍കി. എന്നിട്ടും ജലീല്‍ പ്രസംഗം തുടര്‍ന്നതോടെ സ്പീക്കര്‍ മൈക്ക് ഓഫാക്കി.

sameeksha-malabarinews

ചെയറുമായി സഹകരിക്കാത്തത് ശരിയായ നടപടിയല്ലെന്നും പരസ്പര ധാരണ വേണമെന്നും സ്പീക്കര്‍ ജലീലിനോട് പറഞ്ഞു. ജലീലിന്റെ മൈക്ക് ഓഫാക്കിയ ശേഷം തോമസ് കെ. തോമസിന് സ്പീക്കര്‍ സംസാരിക്കാന്‍ അവസരം നല്‍കി. പ്രസംഗത്തില്‍ ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ജലീല്‍ ഉന്നയിച്ചത്. ഗവര്‍ണര്‍ ചാന്‍സലറാകാന്‍ യോഗ്യനല്ലെന്നും സര്‍വകലാശാലകള്‍ കാവിവല്‍ക്കരിക്കാന്‍ ഗവര്‍ണറുടെ സഹായത്തോടെ നീക്കം നടക്കുന്നതായും ജലീല്‍ ആരോപിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!