സുരേഷ് ഗോപിയുടെ ഫ്‌ളക്‌സില്‍ ഇന്നസെന്റിന്റെ ചിത്രം; ഫ്‌ളക്‌സ് വിവാദത്തില്‍

തൃശൂര്‍:എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ ഇരിങ്ങാലക്കുടയില്‍ സ്ഥാപിച്ച ഫ്ളക്സ് വിവാദത്തില്‍. അന്തരിച്ച നടനും മുന്‍ എല്‍ഡിഎഫ് എംപിയുമായ ഇന്നസെന്റിന്റെ ചിത്രം സുരേഷ് ഗോപിയുടെ ഫ്ളക്സില്‍ ചേര്‍ത്തതാണ് വിവാദത്തിന് ഇടയാക്കിയിരിക്കുന്നത്. സുരേഷ് ഗോപിയെ വിജയിപ്പിക്കുക എന്നെഴുതിയ തെരഞ്ഞെടുപ്പ് ഫ്ളക്സിലാണ് ഇന്നസെന്റിന്റെ ചിത്രം സുരേഷ്‌ഗോപിക്കൊപ്പമുളളത്.

അതെസമയം ഈ ഫ്‌ലക്‌സ് ബോര്‍ഡ് വച്ചത് കുടുംബത്തിന്റെ അറിവോടെ അല്ലെന്ന് ഇന്നസെന്റിന്റെ കുടുംബം പ്രതികരിച്ചു. വിഷയത്തില്‍ പരാതി നല്‍കുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നും തീരുമാനം എടുക്കേണ്ടത് പാര്‍ട്ടിയാണെന്നും കുടുംബം വ്യക്തമാക്കി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top