സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നതവിജയം നേടിയ ഫസലിനെ ആദരിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി

പരപ്പനങ്ങാടി: സിവില്‍ സര്‍വീസ് പരീക്ഷയില്‍ 507 -ം റാങ്ക് നേടിയ പരപ്പനങ്ങാടി പുത്തരിക്കല്‍ സ്വദേശി പി.വി അബ്ദുല്‍ ഫസലിനെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.എസ് ഹംസ ഉപഹാരം നല്‍കി ആദരിച്ചു. ഫസലിന്റെ വീട്ടിലെത്തിയാണ് ആദരിച്ചത്.

ചടങ്ങില്‍ പാലക്കണ്ടി വേലായുധന്‍, കെ.ഉണ്ണികൃഷ്ണന്‍, കെ. അഫ്ത്താബ്, മുജീബ്. എപി, ഷമീര്‍. എം ഫൈസല്‍. പി. ടി, നൗഫല്‍ ഇല്ല്യന്‍, ഷമീര്‍ കന്യകത്ത്, അക്ബര്‍, ഉമ്മര്‍ ഹാജി എന്നിവര്‍ പങ്കെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top