ഡെന്റല്‍ ക്യാമ്പും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു

പരപ്പനങ്ങാടി ഗവ. സ്‌പെഷ്യല്‍ ടീച്ചേഴ്‌സ് ട്രെയിനിംഗ് സെന്ററും ഗവ. മോഡല്‍ ലാബ് സ്‌കൂളും എഡ്യുകെയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റല്‍ സയന്‍സസ്, കോട്ടക്കലും സംയുക്തമായി വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാകള്‍ക്കുമായി ഡെന്റല്‍ ക്യാമ്പും, ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു.

സെന്ററില്‍ നടന്ന ക്യാമ്പ് ചെട്ടിപ്പടി ഗവ. എല്‍.പി സ്‌കൂള്‍ പ്രധാന അധ്യാപകന്‍ ശിവദാസന്‍ ഉദ്ഘാടനം ചെയ്തു. എഡ്യുകെയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രതിനിധികളായ ഡോ. ഫസീല നിഗാര്‍, ഡോ. ജിതിന്‍ മോഹന്‍ എന്നിവര്‍ സംസാരിച്ചു.

സെന്റര്‍ കോ- ഓഡി നേറ്റര്‍ ജിഷ ടി സ്വാഗതവും, അധ്യാപിക ഇന്ദു ചാക്കോ അധ്യക്ഷതയും വഹിച്ച ചടങ്ങില്‍ അധ്യാപിക രജിത നന്ദിയും പറഞ്ഞു. മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top