Section

malabari-logo-mobile

മുഖ്യമന്ത്രി പിതൃതുല്യന്‍, അദ്ദേഹത്തിന് ശാസിക്കാം ഉപദേശിക്കാം തിരുത്താം….കെ.ടി ജലീല്‍

HIGHLIGHTS : മലപ്പുറം : ഏആര്‍ നഗര്‍ ബാങ്കിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് പി.കെ കുഞ്ഞാലിക്കുട്ടിക്കും മകനുമെതിരെ എന്‍ഫോഴ്‌സമെന്റ് ഡയറക്ട്രേറ്റ് അന്വേഷ...

മലപ്പുറം : ഏആര്‍ നഗര്‍ ബാങ്കിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് പി.കെ കുഞ്ഞാലിക്കുട്ടിക്കും മകനുമെതിരെ
എന്‍ഫോഴ്‌സമെന്റ് ഡയറക്ട്രേറ്റ് അന്വേഷിക്കണമെന്ന ആവിശ്യം മുഖ്യമന്ത്രി പരസ്യമായി തള്ളിയ സാഹചര്യത്തില്‍ പ്രതികരണവുമായി കെടി ജലീല്‍.

‘മുഖ്യമന്ത്രി എനിക്ക് പിതൃതുല്ലനാണ്. അദ്ദേഹത്തിന് എന്നെ ശ്വാസിക്കാം, ഉപദേശിക്കാം, തിരുത്താം. അതിനുള്ള എല്ലാ അധികാരവും അവകാശവും പിണറായി വിജയനുണ്ട്’ എന്ന പ്രതികരണമാണ് കെടി ജലീല്‍ തന്റെ ഫേസ് കുറിപ്പില്‍ എഴുതയിരിക്കുന്നത്.

sameeksha-malabarinews

ലീഗ് രാഷ്ട്രീയത്തെ ക്രിമിനല്‍ വത്കരിച്ച കുഞ്ഞാലിക്കുട്ടിക്കെതിരെയും, അദ്ദേഹത്തിന്റെ കള്ളപ്പണ ഹാവാല ഇടപാടുകള്‍ക്കെതിരെയും അനധികൃത സ്വത്ത് സമ്പാദനത്തിനെതിരെയുമുള്ള പോരാട്ടം അവസാന ശ്വാസം വരെയും തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിലെ സഹകരണ മേഖല ഇഡി കൈകാര്യം ചെയ്യേണ്ട വിഷയമല്ലെന്നും ഇഡി ചോദ്യം ചെയ്യലോടുകൂടി ജലീലിന് ഇഡിയില്‍ വിശ്വാസം കൂടിയിട്ടുണ്ടെന്ന് തോന്നുന്നതെന്നും പിണറായി ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.

ജലീലിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം..

ജീവിതത്തിൽ ഇന്നുവരെ ഒരു നയാപൈസയുടെ അഴിമതി നടത്തിയിട്ടില്ല. ഒരു രൂപയുടെ കള്ളപ്പണ ഇടപാടിലും പങ്കാളിയായിട്ടില്ല. കടം വാങ്ങിയ വകയിൽ പോലും ഒന്നും ആർക്കും കൊടുക്കാനില്ല. ലോകത്തെവിടെയും പത്തു രൂപയുടെ അവിഹിത സമ്പാദ്യവുമില്ല. അതുകൊണ്ടു തന്നെ ലീഗ് രാഷ്ട്രീയത്തെ ക്രിമിനൽ വൽകരിച്ച കുഞ്ഞാലിക്കുട്ടിക്കെതിരെയും അദ്ദേഹത്തിൻ്റെ കള്ളപ്പണ-ഹവാല ഇടപാടുകൾക്കെതിരെയും അനധികൃത സ്വത്തു സമ്പാദനത്തിനെതിരെയുമുള്ള പോരാട്ടം അവസാന ശ്വാസം വരെ തുടരും.
മുഖ്യമന്ത്രി എനിക്ക് പിതൃതുല്ല്യനാണ്. അദ്ദേഹത്തിന് എന്നെ ശാസിക്കാം, ഉപദേശിക്കാം, തിരുത്താം. അതിനുള്ള എല്ലാ അധികാരവും അവകാശവും പിണറായി വിജയനുണ്ട്. ട്രോളൻമാർക്കും വലതുപക്ഷ സൈബർ പോരാളികൾക്കും കഴുതക്കാമം കരഞ്ഞു തീർക്കാം

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!