നിപ്പ ആശങ്കയൊഴിയുന്നു; ഇതുവരെ പരിശോധിച്ച 30 സാമ്പിളുകളും നെഗറ്റീവ്

കോഴിക്കോട്:  നിപ്പ ബാധിച്ച് മരിച്ച മുഹമ്മദ് ഹാഷിമിന്റെ സമ്പര്‍ക്കപ്പട്ടികയില്‍ ഉണ്ടായിരുന്ന 20 പേരുടെ പരിശോധന ഫലം കൂടി നെഗറ്റീവ് ആയി. ഇതോടെ ഇതുവരെ സാമ്പിള്‍ പരിശോധിച്ച മുപ്പത് പേരുടെ ഫലം നെഗറ്റീവ് ആയി.

ഇനി 21 പേരുടെ സാമ്പിളുകളുടെ ഫലം കൂടി വരാനുണ്ട്.

ഇന്നലെ നെഗറ്റീവ് ആയ 20 ഫലങ്ങളില്‍ അഞ്ചെണ്ണം പൂണൈ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലേയ്ക്ക് അയച്ചതും 15 സാമ്പിളുകള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പരിശോധിച്ചതുമാണ്.

 

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ 68 പേരാണ് ഐസൊലേഷന്‍ വാര്‍ഡിലുണ്ട്. ഇതില്‍ പത്തുപേര്‍ ചൊവ്വാഴ്ച രാത്രിയില്‍ പ്രവേശിപ്പിച്ചവരാണ്.

ഇതില്‍ നേരിയ പനി, തലവേദന എന്നിവയടക്കമുള്ള രോഗലക്ഷണങ്ങള്‍ ചിലര്‍ പ്രകടിപ്പിക്കുന്നുണ്ടെങ്ങിലും ആശങ്ക പെടേണ്ടതില്ലെന്നാണ് റിപ്പോര്‍ട്ട്.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top