തൃശ്ശൂര്‍ : തൃശ്ശൂര്‍ അവണിശ്ശേരിയില്‍ മകന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ അച്ഛനും, അമ്മയും മരണപ്പെട്ടു. അവണിശ്ശേരി സ്വദേസി കറുത്തേടത്ത് രാമകൃഷ്ണന്‍, ഭാര്യ തങ്കമണി എന്നിവരെ മകന്‍ മഴുകൊണ്ട് തലക്കടിച്ച് കൊല്ലുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും രാമകൃഷ്ണന്‍ ഇന്നലെ രാത്രിയിലും, തങ്കമണി ഇന്ന് പുലര്‍ച്ചെയും മരണമടയുകയായിരുന്നു.
സംഭവത്തില്‍ മകന്‍ പ്രദീപിനെ പോലീസ് അറസ്റ്റ്‌ചെയ്തു. ഇന്നലെ രാത്രി ഇവരുടെ വീട്ടില്‍ വെച്ചായിരുന്നു സംഭവം.
പ്രദീപ് മദ്യപിച്ച് വന്ന് പ്രശനമുണ്ടാക്കിയതാണെന്ന് നാട്ടുകാര്‍ പറയുന്നു.
കഴിഞ്ഞ ദിവസം പ്രദീപിന്റെ ഭാര്യയേയും കുട്ടികളേയും ഉപദ്രവിച്ചതിനെ തുടര്‍ന്ന് അവര്‍ സ്വന്തം വീട്ടിലേക്ക് പോയിരുന്നു.
അറസ്റ്റിലായ പ്രദീപിനെ കൂടുതല്‍ ചോദ്യം ചെയ്യും.



