Section

malabari-logo-mobile

സാബിയ സെയ്ഫ് കൊലപാതക കേസ്; അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി

HIGHLIGHTS : Sabia Saif murdered; Delhi Police says no evidence of torture handed over to Crime Branch

ദില്ലി: സിവില്‍ ഡിഫന്‍സിലെ ഉദ്യഗസ്ഥയായിരുന്ന സാബിയ സെയ്ഫിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പീഡനാരോപണം തള്ളി ദില്ലി പോലീസ്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പീഡനത്തിന് ഇരയായിട്ടുണ്ടെന്നുള്ളതിന് തെളിവില്ലെന്നാണ് പോലീസിന്റെ വാദം.

അതെസമയം അന്വേഷണം ശരിയായരീതിയിലല്ലെന്ന സാബിയയുടെ ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. സാബിയയുടെ മെഡിക്കല്‍ റിപ്പോര്‍ട്ടിനെ കുറിച്ചും തങ്ങള്‍ക്ക് അറിയില്ലെന്ന് ബന്ധുക്കള്‍ പറയുന്നു.

sameeksha-malabarinews

ഓഗസ്റ്റ് 26 നാണ് സാബിയയെ കാണാതാകുന്നത്. എന്നാല്‍ പിന്നീട് സാബിയയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. മുഖത്തുള്‍പ്പെടെ കത്തികൊണ്ട് മുറിപ്പെടുത്തിയതിന്റെ പാടുകള്‍ സാബിയയുടെ മൃതദേഹത്തില്‍ ഉണ്ടായിരുന്നു. അതെസമയം കൂട്ടബാലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്ന കുടുംബത്തിന്റെ വാക്കുകള്‍ തള്ളുന്നതാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.

കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സാബിയയുടെ കുടുംബം വീടിന് മുന്നില്‍ ദിവസങ്ങളോളമായി പ്രതിഷേധം നടത്തിവരികയാണ്.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!