Section

malabari-logo-mobile

കോതമംഗലം സംഘര്‍ഷം: അറസ്റ്റിലായ മാത്യു കുഴല്‍നാടന്‍ എംഎല്‍എക്കും മുഹമ്മദ് ഷിയാസിനും ഇടക്കാല ജാമ്യം

HIGHLIGHTS : Kothamangalam conflict: Arrested MLA Mathew Kuzhalnathan and Mohammad Shias granted interim bail

എറണാകുളം: നേര്യമംഗലത്ത് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ദിരയുടെ മൃതദേഹം വഹിച്ചുകൊണ്ട് കോതമംഗലം ടൗണില്‍ നടന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലുണ്ടായ സംഘര്‍ഷത്തില്‍ അറസ്റ്റിലായ മാത്യു കുഴല്‍നാടന്‍ എംഎല്‍എയ്ക്കും എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനും ഇടക്കാല ജാമ്യം അനുവദിച്ചു. രാത്രിയാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് തുറന്ന കോടതിയില്‍ കേസ് വീണ്ടും പരിഗണിക്കും.

വന്യജീവി ആക്രമണത്തില്‍ സര്‍ക്കാരിനെതിരെ മാത്യു കുഴല്‍നാടന്‍ എം.എല്‍.എയുടേയും എല്‍ദോസ് കുന്നപ്പള്ളി എം.എല്‍.എയുടേയും നേതൃത്വത്തില്‍ അനിശ്ചിതകാല ഉപവാസം ആരംഭിച്ചിരുന്നു. മുഹമ്മദ് ഷിയാസിന ഇതിന് സമീപത്തെ ചായക്കടയില്‍ നിന്നും മാത്യു കുഴല്‍നാടനെ കോതമംഗലത്തെ സമരപ്പന്തലില്‍നിന്നമാണ്  അറസ്റ്റ് ചെയ്തത്.

sameeksha-malabarinews

ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് തടസ്സം നില്‍ക്കുക, ഉദ്യോഗസ്ഥരെ ആക്രമിക്കുക, മൃതദേഹത്തോട് അനാദരവ് കാണിക്കുക എന്നീ ഗുരുതര വകുപ്പുകള്‍ ചുമത്തി എഫ്‌ഐആര്‍ ഇട്ടു. ഇതിനൊപ്പം പൊതുമുതല്‍ നശിപ്പിച്ചതിന് പിഡിപിപി ആക്ടും ചുമത്തി. അന്യായമായി സംഘം ചേരുക, കലാപത്തിന് ശ്രമിക്കുക അടക്കമുളള വകുപ്പുകളും ചുമത്തി. നാല് മണിക്കൂറിലേറെ കഴിഞ്ഞ് നേതാക്കളെ കോതമംഗലം മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ നേതാക്കളെ ഹാജരാക്കി. അര മണിക്കൂറിലേറെ നീണ്ട വാദങ്ങള്‍ക്ക് ഒടുവില്‍ ഇടക്കാല ജാമ്യം എന്ന തീരുമാനമെത്തി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!