‘ഗ്യാങ് ഓഫ് സുകുമാരക്കുറുപ്പ്’; പാക്കപ്പ്

പ്രജീവം മൂവീസിന്റെ ബാനറില്‍ പ്രജീവ് സത്യവ്രതന്‍ നിര്‍മ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന ഗ്യാങ്‌സ് ഓഫ് സുകുമാരക്കുറുപ്പിന്റെ പിത്രീകരണം മാര്‍ച്ച് 3ന് തിരുവനന്തപുരത്തും സമീപ പ്രദേശങ്ങളിലും നടന്ന ചിത്രീകരണത്തോടെ പൂര്‍ത്തിയായി. ജനുവരി 31 നാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചത്.

ഫൈനല്‍സ്, രണ്ട് എന്നീ സിനിമകളുടെ നിര്‍മ്മാതാവ് പ്രജീവ് സത്യവ്രതനും പ്ലസ് ടു, ബോബി, കാക്കിപ്പട എന്നീ സിനിമകള്‍ സംവിധാനം ചെയ്ത ഷെബി ചൗഘട്ടും ആദ്യമായി ഒന്നിക്കുന്ന സിനിമയാണ് ഗ്യാങ്‌സ് ഓഫ് സുകുമാരക്കുറുപ്പ്.

പ്രശസ്ത സംവിധായകന്‍ ഷാജി കൈലാസിന്റെ ഇളയ പുത്രന്‍ റുഷിന്‍ ഷാജി കൈലാസ് ആദ്യമായി നായകനാവുന്ന സിനിമയാണിത്. സുകുമാരക്കുറുപ്പ് എന്ന ടൈറ്റില്‍ കഥാപാത്രത്തെ അബു സലിം അവതരിപ്പിക്കുന്നു. സൂര്യ കൃഷ്, ജോണി ആന്റണി, ടിനി ടോം, ഇനിയ, ശ്രീജിത്ത് രവി, സുജിത് ശങ്കര്‍, ദിനേശ് പണിക്കര്‍ ,സിനോജ് വര്‍ഗീസ്, ഇനിയ.വൈഷ്ണവ്, സോണിയ മല്‍ഹാര്‍, സാബു ഗുണ്ടുകാട്, സുന്ദര്‍, അഷറഫ് പാലയ്ക്കല്‍ എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍.

സംവിധായകന്റെ കഥക്ക് വി ആര്‍ ബാലഗോപാല്‍ തിരക്കഥയും സംഭാഷണവും എഴുതുന്നു.രജീഷ് രാമനാണ് ചായാഗ്രഹണം. എഡിറ്റിങ് സുജിത് സഹദേവന്‍. ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് മെജോ ജോസഫ് സംഗീതം നല്‍കുന്നു. വിനീത് ശ്രീനിവാസന്‍, അഫ്‌സല്‍ എന്നിവരാണ് ഗായകര്‍. പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ് -കുര്യന്‍ ജോസഫ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഹരി കാട്ടാക്കട, പ്രൊജക്റ്റ് ഡിസൈനര്‍ – മുരുകന്‍.എസ്. പിആര്‍ഒ- വാഴൂര്‍ ജോസ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top