കോഴിക്കോട് : കാല്‍നടയാത്രക്കാരനെ അടിച്ചു പരിക്കേല്‍പ്പിച്ച് പണമടങ്ങിയ പേഴ്‌സ് കവര്‍ന്ന സംഭവത്തില്‍ച്ച് മൂന്നുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മലപ്പുറം ആലത്തിയൂര്‍ സ്വദേശി ഉണ്ണികൃഷ്ണനെയാണ് ഞായര്‍ ഉച്ചയ്ക്ക് പാവമണി റോഡില്‍ മര്‍ദിച്ചത്.
തടഞ്ഞുനിര്‍ത്തി കൈയിലുണ്ടായിരുന്ന ഇളനീര്‍ ആവശ്യപ്പെടുകയായിരുന്നു. നല്‍കാതിരുന്നതോടെ മുഖത്തും കൈക്കും അടിച്ച് പരിക്കേല്‍പ്പി വീഴ്ത്തി 900 രൂപയും ആധാര്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള രേഖകളും അടങ്ങിയ പേഴ്‌സുമായി കടന്നു.
മൂക്കിനുള്‍പ്പെടെ ഗുരുതര പരിക്കേറ്റു ഉണ്ണികൃഷ്ണന്‍ ചികിത്സയിലാണ്. കണ്ടാലറിയാവുന്ന മൂന്നു പേര്‍ക്കെതിരെ കസബ പൊലീസാണ് കേസെടുത്തത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




