Section

malabari-logo-mobile

സെര്‍വര്‍ ഓവര്‍ലോഡ് ഒഴിവാക്കാന്‍ റേഷന്‍കടകളുടെ പ്രവര്‍ത്തന സമയം ക്രമീകരിച്ചു

HIGHLIGHTS : Adjusted the working hours of ration shops to avoid server overload

സെര്‍വര്‍ ഓവര്‍ലോഡ് ഒഴിവാക്കുന്നതിനും റേഷന്‍ വിതരണം ത്വരിതപ്പെടുത്തുന്നതിനും റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം മാര്‍ച്ച് 5 മുതല്‍ 9 വരെ ക്രമീകരിച്ചു. ഏഴു ജില്ലകളില്‍ രാവിലെയും മറ്റ് ഏഴ് ജില്ലകളില്‍ ഉച്ചയ്ക്ക് ശേഷവുമായാണ് ക്രമീകരിച്ചത്. ഈ ദിവസങ്ങളില്‍ മസ്റ്ററിങ്ങും റേഷന്‍ വിതരണവും ഒരേസമയം നടക്കും. രാവിലെ എട്ട് മുതല്‍ ഒരു മണി വരെയും ഉച്ചയ്ക്ക് 2 മുതല്‍ 7 വരെയുമാണ് പ്രവര്‍ത്തിക്കുക. ശിവരാത്രി ദിനമായ 8 ന് റേഷന്‍ കടകള്‍ക്ക് അവധിയായിരിക്കും.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ 5 മുതല്‍ 7 വരെ രാവിലെയും 6 മുതല്‍ 9 വരെ ഉച്ചയ്ക്കുശേഷവുമാണ് പ്രവര്‍ത്തിക്കുക. മറ്റുജില്ലകളില്‍ 6 മുതല്‍ 9 വരെ രാവിലെയും 5 മുതല്‍ 7 വരെ ഉച്ചയ്ക്കുശേഷവും പ്രവര്‍ത്തിക്കും.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!