Section

malabari-logo-mobile

മാധ്യമ രംഗത്ത് അന്‍പതാണ്ട് പിന്നിട്ട ഉബൈദുള്ള മാഷിന് ജന്മനാടിന്റെ സ്‌നേഹാദരം

HIGHLIGHTS : Obaidullah Mash, who has crossed fifty years in the field of media, is loved by his hometown

താനൂര്‍: പത്രപ്രവര്‍ത്തന സാംസ്‌കാരിക രാഷ്ട്രീയ രംഗത്ത് അന്‍പതാണ്ട് പിന്നിട്ട പൊതുപ്രവര്‍ത്തകനായ ഉബൈദുള്ള താനാളൂരിനെ ജന്മനാട് ആദരിച്ചു.

പരിപാടിയോട് അനുബന്ധിച്ച് നടന്ന പൊതുസമ്മേളനം മന്ത്രി വി. അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു. പൗരാവലിയുടെ ഉപഹാരവും മന്ത്രി സമ്മാനിച്ചു.

sameeksha-malabarinews

പഞ്ചായത്ത് പ്രസിഡണ്ട് കെ.എം മല്ലിക അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രശസ്തിപത്രം കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ നല്‍കി.

വിവിധ രാഷ്ട്രീയ സാംസ്‌കാരിക സംഘടനകളെ പ്രതിനിധീകരിച്ച് വി. അബ്ദുറസാഖ്, വി.കെ.എം ഷാഫി, കെ. സല്‍മത്ത്, ഒ. രാജന്‍, വി.പി.എം അബ്ദുറഹിമാന്‍, അഫ്‌സല്‍ കെ..പുരം തുടങ്ങിയവര്‍ സംസാരിച്ചു.

‘മാധ്യമങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍’ എന്ന സെമിനാറില്‍ മീഡിയവണ്‍ എഡിറ്റര്‍ പ്രമോദ് രാമന്‍ വിഷയാവതരണം നടത്തി. മുജീബ് കെ താനൂര്‍, റഷീദ് ആനപ്പുറം, ഇക്ബാല്‍ കല്ലിങ്ങല്‍, സമദ് മങ്കട പി. സതീശന്‍ എന്നിവര്‍ സംസാരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!