Section

malabari-logo-mobile

കാലാവസ്ഥ അറിഞ്ഞ് കൃഷിയിറക്കാം; തീം ഏരിയയുമായി കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ്

HIGHLIGHTS : കാലാവസ്ഥാനുസൃത കൃഷി രീതികളെ പരിചയപ്പെടുത്തി കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ തീം ഏരിയ. തിരൂരില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയി...

കാലാവസ്ഥാനുസൃത കൃഷി രീതികളെ പരിചയപ്പെടുത്തി കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ തീം ഏരിയ. തിരൂരില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലാണ് സമ്മിശ്രകൃഷി രീതികള്‍ പരിചയപ്പെടുത്തുന്ന തീം ഏരിയ ഒരുക്കിയിട്ടുള്ളത്.

കാര്‍ഷിക വിളകള്‍ക്കൊപ്പം മൃഗപരിപാലനം, മത്സ്യ കൃഷി, തേനീച്ച വളര്‍ത്തല്‍, മഴവെള്ള സംഭരണി തുടങ്ങിയവ ഉള്‍കൊള്ളുന്ന ഒരു ജൈവഗൃഹ മാതൃകയാണ് മേളയില്‍ കാഴ്ച വിരുന്നൊരുക്കുന്നത്.  മട്ടുപ്പാവിലെ കൃഷി, അടുക്കളത്തോട്ടം, തീറ്റപ്പുല്‍കൃഷി, വന്യമൃഗങ്ങള്‍ കൃഷി നശിപ്പിക്കുന്നത് തടയാനായുള്ള സൗരവേലികള്‍, അക്വാഫോണിക്സ് കൃഷിരീതികള്‍, ആധുനിക കോഴിക്കൂട്, കുന്നിന്‍ ചെരിവുകളിലെ ബഹുനിലകൃഷിരീതി, കീടങ്ങളെ തുരത്താനായുള്ള സൗരവിളക്ക് കെണി, മഞ്ഞക്കെണി, ദീനബന്ധു മാതൃകയിയുള്ള ബയോഗ്യാസ് പ്ലാന്റ് തുടങ്ങിയവ യഥാര്‍ത്ഥ രൂപത്തില്‍ നേരിട്ട് കണ്ട് മനസിലാക്കാവുന്ന വിധത്തിലാണ് തീം ഏരിയ ഒരുക്കിയിട്ടുള്ളത്.

sameeksha-malabarinews

ചെടികള്‍ക്കുള്ള ആധുനിക കാലത്തെ പ്ലാസ്റ്റിക് പുതയിടലിനൊപ്പം വൈക്കോല്‍ ഉപയോഗിച്ചുള്ള പ്രകൃതിദത്ത പുതയിടലും തീം എരിയയില്‍ കര്‍ഷകര്‍ക്ക് പരിചയപ്പെടാം. മിത്ര പ്രാണികളെ ആകര്‍ഷിക്കുന്നതിനും ശത്രുകീടങ്ങളെ അകറ്റുന്നതിനുമുള്ള പാടവരമ്പുകളിലെ ചെണ്ടുമല്ലി കൃഷി ചെയ്യുന്ന രീതിയും തീം ഏരിയയില്‍ ഒരുക്കിയിട്ടുണ്ട്. കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍മാരായ എസ്.ബീന, പ്രകാശ് പുത്തന്‍ മഠത്തില്‍ എന്നിവരുടെ നേതൃത്വത്തിലാണ് തീം ഏരിയ ഒരുക്കിയിട്ടുള്ളത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!