Section

malabari-logo-mobile

കുടിക്കാം നമുക്ക് ‘പ്രതീക്ഷ’ യുടെ മുന്തിരി ചായകള്‍

HIGHLIGHTS : Let's drink the grape teas of 'Pratheeksha'

വ്യത്യസ്ത രുചികള്‍ തേടുന്ന മലപ്പുറത്തുകാര്‍ക്ക് മുന്തിരി ചായയും ദുനിയാവിലെ മുട്ടയും നല്‍കി എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ വ്യത്യസ്തരാവുകയാണ് തവനൂര്‍ പ്രതീക്ഷാഭവനിലെ അന്തേവാസികള്‍. വിവിധ രുചിക്കൂട്ടുകള്‍ സമന്വയിപ്പിച്ച് വ്യത്യസ്ത രുചികളില്‍ തയാറാക്കി നല്‍കുന്ന അച്ചാറുകളായ മാങ്ങാ മോളിഞ്ചി, പാതിരാ പൈനാപ്പിള്‍, പപ്പായ പുളിഞ്ചി, കക്കരി കാന്താരി, ക്യാരറ്റ് ഇടിച്ച് കുത്തിയ മാങ്ങാ കുലയും പ്രത്യേക തരം ചായ കൂട്ടുകളായ മുന്തിരി കട്ടന്‍, പൈനാപ്പിള്‍ കട്ടന്‍, മസാലകട്ടന്‍, കൂടാതെ ദുനിയാവിലെ മുട്ടയും കൊണ്ട് വിഭവങ്ങളുടെ പേരുകളിലും രുചികളിലും ജനശ്രദ്ധയാകര്‍ഷിക്കുകയാണ് ഇക്കൂട്ടര്‍.

സംസ്ഥാന സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് തിരൂരില്‍ നടക്കുന്ന പ്രദര്‍ശന വിപണന ഭക്ഷ്യ മേളയില്‍ തവനൂര്‍ പ്രതീക്ഷാഭവന്‍ ഒരുക്കിയ എബിലിറ്റി ഷോപ്പില്‍ തൊഴില്‍ പരിശീലനം ലഭിച്ച അന്തേവാസികള്‍ തയാറാക്കിയ ഹാന്‍ഡ് വാഷ്, ഫ്‌ലോര്‍ ക്ലീനര്‍, ടോയ്‌ലറ്റ് ക്ലീനര്‍, സോപ്പ് പൊടി, വിവിധ തരം കൊണ്ടാട്ടങ്ങള്‍ തുടങ്ങിയ ഉത്പന്നങ്ങളും വില്‍പനക്കെത്തിച്ചിട്ടുണ്ട്. സ്റ്റാളിലെ വില്‍പനയും വിഭവങ്ങള്‍ തയാറാക്കി നല്‍കുന്നതുമെല്ലാം പരിശീലനം ലഭിച്ച പ്രതീക്ഷാഭവനിലെ അന്തേവാസികള്‍ തന്നെയാണ്. ദിവസവും മാറി മാറിയാണ് ഇവര്‍ സ്റ്റാളുകളില്‍ എത്തുന്നത്. ഇവര്‍ക്ക് വേണ്ട സര്‍വ പിന്തുണയും സഹായങ്ങളുമായി പ്രതീക്ഷ ഭവന്‍ ജീവനക്കാരും കൂടെയുണ്ട്.

sameeksha-malabarinews

സാമൂഹ്യ നീതി വകുപ്പിന്റെ പരിധിയിലുള്ള പ്രതീക്ഷാഭവനിലെ താമസക്കാരില്‍ പരമാവധി ആളുകളെ സ്വയം പര്യാപ്തരാക്കുന്നതിനുള്ള ഫലപ്രദമായ ഇടപെടലുകളുടെ ഭാഗമായാണ് പ്രദര്‍ശന നഗരിയില്‍ ഇത്തരത്തിലൊരു സ്റ്റാള്‍ ക്രമീകരിച്ചിരിക്കുന്നതെന്ന് സ്ഥാപനം സൂപ്രണ്ട് ബി. മോഹനന്‍ പറഞ്ഞു. മാനസിക വെല്ലുവിളി നേരിടുന്ന നിര്‍ധനരും നിരാശ്രയരുമായ അന്തേവാസികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനും ഉതകുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തി മുന്നോട്ട് പോവുകയാണ് സാമൂഹ്യ നീതി വകുപ്പിന് കീഴില്‍ തവനൂരില്‍ പ്രവര്‍ത്തിക്കുന്ന പ്രതീക്ഷാഭവന്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!