Section

malabari-logo-mobile

പരപ്പനങ്ങാടിയിലെ സ്‌കൂളുകള്‍ ഇനി ക്‌ളീന്‍ ഗ്രീന്‍ ക്യാമ്പസുകള്‍

HIGHLIGHTS : Schools in Parappanangadi are now clean green campuses

പരപ്പനങ്ങാടി നഗരസഭയിലെ മുഴുവന്‍ സ്‌കൂളുകളും ക്‌ളീന്‍ ഗ്രീന്‍ ക്യാമ്പസുകളാക്കി മാറ്റുന്നത്തിന്റെ ഭാഗമായി ശാസ്ത്രീയ മാലിന്യ സംസ്‌കരണ സംവിധാനം ഏര്‍പ്പെടുത്തുകയും തരം തിരിച്ച് മാലിന്യം ശേഖരിച്ച് സംസ്‌കരിക്കുന്നതിന്റെ പ്രാധാന്യം കുട്ടികളില്‍ പഠിപ്പിക്കുന്നതിനുമായി ഓരോ സ്‌കൂളിലേക്കും നാല് പ്രത്യേക ബിന്നുകള്‍ വീതം നല്‍കി. പ്ലാസ്റ്റിക്, പേന, പെറ്റ് ബോട്ടില്‍, പേപ്പര്‍ എന്നിവ തരം തിരിച്ച് ശേഖരിക്കുന്നതിനാണ് ബിന്നുകള്‍ നല്‍കിയിരിക്കുന്നത്. മാസത്തില്‍ ഒരു തവണ ഹരിത കര്‍മ്മ സേന അംഗങ്ങള്‍ സ്‌കൂളുകളിലെത്തി ബിന്നുകളില്‍ നിന്ന് ശേഖരിച്ച് മാലിന്യങ്ങള്‍ പുന ചംക്രമണത്തിനായി നല്‍കും.

ബിന്നുകള്‍ നല്‍കുന്നതിന്റെ ഔപചാരികമായ ഉല്‍ഘാടനം ബി. ഇ. എം ഹയര്‍ സെക്കണ്ടറി സ്‌കൂളിന് ബിന്നുകള്‍ നല്‍കി കൊണ്ട് നഗരസഭ ചെയര്‍മാന്‍ എ. ഉസ്മാന്‍ നിര്‍വഹിച്ചു. പ്ലാസ്റ്റിക് ഉപയോഗം പരമാവധി കുറക്കുന്നതിനായി ശാസ്ത്രീയ സംസ്‌ക്കരണത്തിന്റെ ആവശ്യകതയെകുറിച്ച് ചെയര്‍മാന്‍ സംസാരിച്ചു. ഭാവി തലമുറക്ക് ശുദ്ധമായ മണ്ണും വായുവും ജലവും ഉറപ്പ് വരുത്തുന്നതിന് മുതിര്‍ന്നവരെ ശാസ്ത്രീയ മാലിന്യ സംസ്‌ക്കരണത്തെ കുറിച്ച് ബോധവാന്മാരാക്കുന്നതിന്റെ ചുമതല കുട്ടികളിലൂടെയായിരിക്കണമെന്ന് ചെയര്‍മാന്‍ നിര്‍ദ്ദേശിച്ചു.

sameeksha-malabarinews

പ്രസ്തുത ചടങ്ങില്‍ നഗരസഭ വൈസ് ചെയര്‍ പേഴ്‌സണ്‍ ശ്രീമതി. ഷഹര്‍ബാന്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ കാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ പി പി ഷാഹുല്‍ ഹമീദ് പദ്ധതി വിശദീകരിച്ചു. വികസന കാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ പി വി മുസ്തഫ, പൊതുമരാമത്ത് സ്ഥിരം സമിതി ചെയര്‍ പേഴ്‌സണ്‍ സീനത്ത് ആലിബാപ്പു, ക്ഷേമ കാര്യ സ്ഥിരം സമിതി ചെയര്‍ പേഴ്‌സണ്‍ മുഹ്‌സിന, കൗണ്‍സിലര്‍ കാര്‍ത്തികേയന്‍, സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍ ബിന്ധ്യ ,ആരോഗ്യ വിഭാഗം ജീവനക്കാര്‍, സ്‌ക്കൂള്‍ പി. ടി. എ. പ്രസിഡന്റ് നൗഫല്‍ ഇല്ല്യന്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!