Section

malabari-logo-mobile

സ്വര്‍ണവില തുടര്‍ച്ചയായി കുറയുന്നു

HIGHLIGHTS : Gold prices continue to fall

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. ഇന്ന് പവന് 720 രൂപ കുറഞ്ഞ് 53,120 രൂപയിലെത്തി. ഗ്രാമിന് 90 രൂപ കുറഞ്ഞ് 6,640 രൂപയായി. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സ്വര്‍ണവില കുറയുന്നത്. രണ്ടു ദിവസം കൊണ്ട് 1520 രൂപയാണ് കുറഞ്ഞത്.

ഇന്നലെ സ്വര്‍ണത്തിന് പവന് 800 രൂപയും ഗ്രാമിന് 100 രൂപയും കുറഞ്ഞിരുന്നു. വരും ദിവസങ്ങളിലും സ്വര്‍ണത്തിന് വില കുറയുമെന്നാണ് വിദഗ്ദര്‍ പറയുന്നത്.

sameeksha-malabarinews

അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കൂട്ടും എന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് രാജ്യാന്തര തലത്തില്‍ സ്വര്‍ണത്തിന്റെ വിലയില്‍ കുറവ് രേഖപ്പെടുത്തിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!