Section

malabari-logo-mobile

ഐ.എച്ച്.ആർ.ഡി കോളേജുകളിൽ ഡിഗ്രി ഓണേഴ്‌സ് പ്രവേശനത്തിന് അപേക്ഷിക്കാം

HIGHLIGHTS : One can apply for degree honors admission in IHRD colleges

കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ കാലിക്കറ്റ് സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള കോഴിക്കോട് (0495-2765154, 2768320, 8547005044), ചേലക്കര  (0488-4227181, 8547005064), കുഴൽമന്ദം (04922-285577, 8547005061), മലമ്പുഴ (0491-2530010, 8547005062), നാദാപുരം (0496-25556300, 8547005056), നാട്ടിക  (0487-2395177, 8547005057), തിരുവമ്പാടി  (0495-2294264, 8547005063), വടക്കഞ്ചേരി  (0492-2255061, 8547005042), വട്ടംകുളം ( 0494-2689655, 8547006802), വാഴക്കാട്  (0483-2728070, 8547005055), അഗളി  (04924-254699, 9447159505), മുതുവല്ലൂർ (0483-2963218, 8547005070), മീനങ്ങാടി (0493-6246446, 8547005077), അയലൂർ (04923-241766, 8547005029), താമരശ്ശേരി (0495-2223243,8547005025), കൊടുങ്ങല്ലൂർ (0480-2816270, 8547005078) എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന  അപ്ലൈഡ് സയൻസ് കോളേജുകളിലേക്ക് 2024-25 അധ്യയന വർഷത്തിൽ ഡിഗ്രി ഓണേഴ്‌സ് പ്രോഗ്രാമുകളിൽ  കോളേജുകൾക്ക് നേരിട്ട് അഡ്മിഷൻ നടത്താവുന്ന 50 ശതമാനം സീറ്റുകളിൽ ഓൺലൈൻ വഴി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷ www.ihrdadmissions.org എന്ന വെബ് സൈറ്റ് വഴി ഓൺലൈനായാണ് സമര്‍പ്പിക്കേണ്ടത്. ഇന്ന് (മെയ് 24)  രാവിലെ 10 മണി അപേക്ഷ ഓൺലൈനായി എസ്.ബി.ഐ കളക്ട് മുഖേന ഫീസ് ഒടുക്കി സമർപ്പിക്കാം. ഓൺലൈനായി സമർപ്പിക്കുന്ന അപേക്ഷയുടെ പ്രിന്റ് ഔട്ട് , നിർദിഷ്ട അനുബന്ധങ്ങളും , 750 രൂപ (എസ്.സി ,എസ്.റ്റി  250 രൂപ) രജിസ്‌ട്രേഷൻ ഫീസ് ഓൺലൈനായി അടച്ച വിവരങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജിൽ അഡ്മിഷൻ സമയത്ത് കൊണ്ട് വരേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ www.ihrd.ac.in എന്ന വെബ്‍സൈറ്റിൽ ലഭിക്കും.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!