ബീറ്റ്‌റൂട്ട് പൂരി വെറൈറ്റി ടേസ്റ്റില്‍ എളുപ്പത്തില്‍ തയ്യാറാക്കാം..

ആവശ്യമായ ചേരുവകള്‍

ഗോതമ്പ്‌പൊടി – 2 കപ്പ്
റവ – 2 ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
വെള്ളം – ആവശ്യത്തിന്
ബീറ്റ്‌റൂട്ട് – 1 കപ്പ്
ഓയില്‍ – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം ബീറ്റ്റൂട്ട് കഴുകി തൊലി കളഞ്ഞ് ചെറു കഷ്ണങ്ങളായി അരിഞ്ഞെടുക്കുക.ശേഷം ബീറ്റ്‌റൂട്ട് പാകത്തിന് വെള്ളം ചേര്‍ത്ത് പ്രഷര്‍ കുക്കറിലിട്ട് കുക്ക് ചെയ്‌തെടുക്കുക. 3-4 വിസില്‍ വരെ വേവിക്കുക. ഇത് തണുത്ത ശേഷം നല്ല സ്മൂത്തായി ബ്ലെന്‍ഡ് ചെയ്‌തെടുക്കുക. ഒരു പാത്രത്തില്‍ ഗോതമ്പ് പൊടി, റവ, ഉപ്പ് എന്നിവ മിക്‌സ് ചെയ്യുക, എന്നിട്ട് ബീറ്റ്‌റൂട്ട് മിക്‌സ് അതിലേക്ക് ചേര്‍ക്കുക. ശേഷം വേവിച്ചപ്പോള്‍ കിട്ടിയ ബീറ്റ്‌റൂട്ട് വെള്ളം ഉപയോഗിച്ച് മാവ് രൂപത്തില്‍ കുഴച്ചെടുക്കുക. തുടര്‍ന്ന് 8-10 മിനിറ്റ് അല്‍പ്പം എണ്ണ ചേര്‍ത്ത് കുഴച്ച് അത് റസ്റ്റ് ചെയ്യാന്‍ വയ്ക്കുക. എന്നിട്ട് അവ ചെറിയ ബോളുകളാക്കുക. ശേഷം പരത്തിയെടുക്കുക. ശേഷം ഒരു പാനില്‍ എണ്ണ ചൂടാക്കുക, ഈ പരത്തിയവ അതിലേക്ക് ഇട്ടുകൊടുക്കുക. ശേഷം അവ പഫ് ചെയ്യാന്‍ പതുക്കെ അമര്‍ത്തുക. രണ്ടുഭാഗവും ഒരുപോലെ പാകമായി കോരിയെടുത്താല്‍ ബീറ്റ്‌റൂട്ട് പൂരി റെഡി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top