Section

malabari-logo-mobile

കേരളത്തിലെ ഐടിപാര്‍ക്കുകള്‍ ടൗണ്‍ഷിപ്പുകളാകുന്നു

HIGHLIGHTS : തിരു: കേരളത്തിലെ ഐടിപാര്‍ക്കുകളായ തിരുവനന്തപുരം ടെക്‌നോപാര്‍ക്കും കൊച്ചി ഇന്‍ഫോപാര്‍ക്കും ബിസിനസ്സ് ടൗണ്‍ഷിപ്പുകളായി ഉയര്‍ത്തുന്നു പുതിയ ഐടി നയത്തി...

download (2)തിരു: കേരളത്തിലെ ഐടിപാര്‍ക്കുകളായ തിരുവനന്തപുരം ടെക്‌നോപാര്‍ക്കും കൊച്ചി ഇന്‍ഫോപാര്‍ക്കും ബിസിനസ്സ് ടൗണ്‍ഷിപ്പുകളായി ഉയര്‍ത്തുന്നു പുതിയ ഐടി നയത്തിന്റെ ഭാഗമായാണ് സര്‍ക്കാര്‍ ഈ മാറ്റങ്ങള്‍ വരുത്താനുള്ള പദ്ധതികള്‍ക്ക് തുടക്കമിടുന്നത്. ആറു വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തികരിക്കാനാണ് ലക്ഷ്യമിടുന്നത്.

ഇതിന്റെ ഭാഗമായി കൊച്ചി ഇന്‍ഫോ പാര്‍ക്കില്‍ അന്താരാഷ്ട്രനിലവാരമുള്ള സ്‌കൂളും ഹോട്ടലും തുടങ്ങും ഹോട്ടല്‍ ബ്രിഗേഡ് ഗ്രൂപ്പുമായിചേര്‍ന്നായിരിക്കും തുടങ്ങുക. ഇതിനായി പാര്‍ക്കിനകത്തെ 97 സെന്റ് സ്ഥലം നീക്കിവെക്കും അഞ്ചേകാല്‍ ഏക്കറിലായിരിക്കും ഇന്റര്‍നാഷനല്‍ സ്‌കൂള്‍. ഇതിനായി ഇന്‍ഫോപാര്‍ക്ക് ടെന്‍ഡര്‍ ക്ഷണിച്ചിട്ടുണ്ട്.

sameeksha-malabarinews

തിരുവനന്തപുരത്ത് ഹോട്ടലുകളും മള്‍ട്ടിപ്ലക്‌സ് അടങ്ങിയ ഷോപ്പിങ്ങ് മാളും കണ്‍വെന്‍ഷന്‍ സെന്റുറും ഉള്‍പ്പെടുന്ന ബൃഹ്ത് പദ്ധതിയാണ് സര്‍ക്കാരിന്റെ പരിഗണനയിലുള്ളത്. ഇവിടെ 9.74 ഏക്കറല്‍ സ്ഥലം ഇതിനായി നീക്കിവെച്ചിട്ടുണ്ട്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!