Section

malabari-logo-mobile

കാരക്കാപ്പം

HIGHLIGHTS : Karakappam

തയ്യാറാക്കിയത്: ശെരീഫ

ആവശ്യമായ സാധനങ്ങൾ:-

sameeksha-malabarinews

മൈദ – 3 കപ്പ്
പഞ്ചസാര – 2 കപ്പ്
മുട്ട – 4
ഏലയ്ക്കാപ്പൊടി – ഒരു ചെറിയ സ്പൂൺ
അപ്പക്കാരം – കാൽ ടീസ്പൂൺ
ഉപ്പ് – അര ടീസ്പൂൺ
റവ – 2 ടേബിൾ സ്പൂൺ
വനില എസൻസ് – അര ടീസ്പൂൺ
നെയ്യ് – 2 ടീസ്പൂൺ
എണ്ണ – വറുക്കാൻ ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം:-

പഞ്ചസാര, മുട്ട എന്നിവ നന്നായി യോജിപ്പിക്കുക, പഞ്ചസാര നന്നായി അലിയണം. ശേഷം ഏലയ്ക്കാപ്പൊടി, അപ്പക്കാരം, ഉപ്പ്, റവ
വനില എസൻസ് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക.

ഇതിലേക്കു മൈദ  കുറേശ്ശെയായി ചേർത്തു നന്നായി കുഴച്ച ശേഷം നെയ്യ് ചേർത്തു കുഴയ്ക്കുക. ചെറിയ ഉരുളകളാക്കി കാരക്കാപ്പത്തിന്റെ അച്ചിൽ ഒന്നു പരത്തി ഉരുട്ടി എടുക്കുകയോ പ്ലേറ്റിൽ എണ്ണ പുരട്ടി ഉരുട്ടി എടുക്കുകയോ ചെയ്യുക.

ചൂടായ എണ്ണയിൽ കാരക്കാപ്പം ഗോൾഡൻ നിറത്തിൽ വറുത്തു കോരുക. ചൂടാറുമ്പോൾ ടിന്നിലിട്ടു സൂക്ഷിക്കാം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!