കിടന്നുറങ്ങുന്നതിനിടെ മണ്ണെണ്ണ വിളക്ക് മറിഞ്ഞ് വീണ് തീപിടുത്തം; വയോധികന് ദാരുണാന്ത്യം

കല്‍പ്പറ്റ: കിടന്നുറങ്ങുന്നതിനിടെ സമീപത്ത് വെച്ച മണ്ണെണ്ണ വിളക്ക് മറിഞ്ഞ് വീണുണ്ടായ തീ പിടുത്തത്തില്‍ വയോധികന് ദാരുണാന്ത്യം. വയനാട് പിലാക്കാവ് സ്വദേശി ജെസ്സി കൃഷ്ണനാണ് മരിച്ചത്.

വീട്ടില്‍ തനിച്ചാണ് താമസിച്ചിരുന്നത്. ഇന്ന് രാവിലെ വാതില്‍ തുറക്കാതിരുന്നത് ശ്രദ്ധയില്‍പ്പെട്ട ബന്ധുക്കള്‍ വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കത്തി കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.

മൃതദേഹത്തിനോട് ചേര്‍ന്ന് മണ്ണെണ്ണ വിളക്ക് മറിഞ്ഞു കിടക്കുന്നതായി കണ്ടെത്തി. ധരിച്ച വസ്ത്രവും, കമ്പിളിയും ഭാഗികമായി കത്തി നശിച്ചിട്ടുണ്ട്. മാനന്തവാടി പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാനന്തവാടി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

 

Share news
error: Content is protected !!
Scroll to Top