Section

malabari-logo-mobile

തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ഇന്ന് രാജി പ്രഖ്യാപിച്ചേക്കുമെന്ന് സൂചന

HIGHLIGHTS : തമിഴ്‌നാട്:മുഖ്യമന്ത്രി ജയലളിത ഇന്ന് രാജിവെച്ചേക്കുമെന്ന് സൂചന. അനധികൃത സ്വത്തു സമ്പാദന കേസില്‍ ബംഗ്ലൂരുവിലെ കോടതിയില്‍ ഹാജരാക്കുന്നതിന് മുന്നോടിയാ...

Untitled-1 copyതമിഴ്‌നാട്:മുഖ്യമന്ത്രി ജയലളിത ഇന്ന് രാജിവെച്ചേക്കുമെന്ന് സൂചന. അനധികൃത സ്വത്തു സമ്പാദന കേസില്‍ ബംഗ്ലൂരുവിലെ കോടതിയില്‍ ഹാജരാക്കുന്നതിന് മുന്നോടിയായി ജയലളിത രാജി പ്രഖ്യാപിച്ചേക്കുമെന്നാണ് അഭ്യൂഹം. ഇന്നു ചേരുന്ന മന്ത്രി സഭാ യോഗത്തിലായിരിക്കും രാജി വെക്കുന്ന വിഷയത്തില്‍ അന്തിമ പ്രഖ്യാപനം നടത്തുക.

27ന് ജയലളിത ബാംഗ്ലൂരിലെ പ്രതേ്യക കോടതിയില്‍ ഹാജരാകേണ്ടതുണ്ട്. ബാംഗ്ലൂരിലേക്ക് തിരിക്കും മുമ്പ് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുന്നതായി തിങ്കളാഴ്ച തന്നെ ചെന്നൈയില്‍ അഭ്യൂഹമുണ്ടായിരുന്നു. മുഖ്യമന്ത്രി എന്ന നിലയില്‍ വിചാരണകോടതിയില്‍ ഹാജരാകുന്നതിനേക്കാള്‍ നല്ലത് മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞിട്ട് പോകുന്നതായിരിക്കുമെന്നും ഇത് ജനമദ്ധ്യത്തില്‍ പ്രതിഛായ വര്‍ദ്ധിപ്പിക്കുമെന്നുള്ള ആലോചന ജയലളിതക്ക് ഉണ്ടെന്നുമാണ് എ ഐ എ ഡി എം കെയിലെ ചില വിശ്വസനീയ കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. എന്നാല്‍ 2011 നവംബറില്‍ ജയലളിത മുഖ്യമന്ത്രിയായിരിക്കെ തന്നെ ബാംഗ്ലൂര്‍ പ്രതേ്യക കോടതിയില്‍ വിചാരക്കായി ഹാജരാക്കിയിരുന്നു. ഇതു മാത്രമല്ല നേരത്തെ മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നത് കുറ്റം സമ്മതിക്കുന്നതിന് തുല്ല്യമാവും എന്ന കാഴ്ചപ്പാടും എ ഐ എ ഡി എം കെയ്ക്ക് ഉള്ളിലുണ്ട്.

sameeksha-malabarinews

ചൊവ്വാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ ഭാവി നടപടികളെ കുറിച്ച് ജയലളിത മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുമെന്നാണ് സൂചന. 1991 നും 96 നും ഇടയില്‍ മുഖ്യമന്ത്രിയായിരിക്കെ ജയലളിത 66.65 കോടി രൂപയുടെ സ്വത്ത് അനധികൃതമായി സമ്പാദിച്ചെന്ന കേസിന്റെ വിചാരണയാണ് ബാംഗ്ലൂരിലെ പ്രതേ്യക കോടതിയില്‍ നടക്കുന്നത്. 2003 ല്‍ അന്‍പഴകന്‍ നല്‍കിയ ഹരജിയിന്‍മേല്‍ സുപ്രീംകോടതിയാണ് ഈ കേസിന്റെ വിചാരണ തമിഴ്‌നാട്ടില്‍ നിന്ന് ബാംഗ്ലൂരിലെ പ്രതേ്യക കോടതിയിലേക്ക് മാറ്റിയത്. 1997 ലാണ് ഇതുമായി ബന്ധപ്പെട്ട കേസ് അന്നത്തെ ഡിഎംകെ സര്‍ക്കാര്‍ ഏറ്റെടുത്തത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!