Section

malabari-logo-mobile

തിരൂരങ്ങാടിയില്‍ ഗൃഹനാഥന്‍ കോണിയില്‍ നിന്ന് വീണ് മരിച്ചു

HIGHLIGHTS : തിരൂരങ്ങാടി: വീടിന്റെ മുകള്‍ഭാഗത്തെ ഷീറ്റ് നന്നാക്കുന്നതിനിടെ കോണിയില്‍ നിന്ന് താഴെവീണയാള്‍ മരിച്ചു. പടിക്കല്‍ ആയുര്‍വ്വേദ ആശുപത്രിക്ക് സമീപം പാപ്പ...

Ahammed 70തിരൂരങ്ങാടി: വീടിന്റെ മുകള്‍ഭാഗത്തെ ഷീറ്റ് നന്നാക്കുന്നതിനിടെ കോണിയില്‍ നിന്ന് താഴെവീണയാള്‍ മരിച്ചു. പടിക്കല്‍ ആയുര്‍വ്വേദ ആശുപത്രിക്ക് സമീപം പാപ്പനാട്ട് വീട്ടില്‍ മങ്ങാട്ട് അഹമ്മദ്(70) ആണ് മരിച്ചത്.

ഇന്നലെ വൈകുന്നേരം 4 മണിയോടെയാണ് സംഭവം. ഓടുമേഞ്ഞ വീടിന്റെ അടുക്കള ഭാഗത്തുള്ള ഷീറ്റ് നന്നാക്കുന്നതിനിടെ കാല്‍ തെറ്റി താഴെ വീഴുകയായിരുന്നു. ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രാത്രി 7 മണിയോടെ മരണം സംഭവിക്കുകയായിരുന്നു. ഭാര്യ:ഫാത്തിമ, മക്കള്‍: ഖാലിദ്, മുസ്തഫ, ജാഫര്‍, അന്‍വര്‍, ഇസ്ഹാക്ക്, നിസാര്‍,സക്കീന, സുലൈഖ. മരുമക്കള്‍: ഹാജറ, റംസീന, നജുമ്മുന്നീസ,റൂഫിയത്ത്, റുബീന, ഉമൈബ, ഖാദര്‍,ഹമീദ്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!