ഐ എസ് ഭീകരര്‍ക്കെതിരെ സിറിയയില്‍ യുഎസ് വ്യോമാക്രമണം

Untitled-1 copyസിറിയ: സിറിയയില്‍ ഐഎസ്‌ഐഎസ് ഭീകരര്‍ക്കെതിരെ യു എസ് വ്യോമാക്രമണം. അമേരിക്കയും,അറബ് രാജ്യങ്ങളും ചേര്‍ന്ന് സിറിയയിലെ റക്കയിലാണ് വ്യോമാക്രമണം നടത്തിയത്. ബോംബര്‍ ജെറ്റുകളും റ്റോമഹാക് മിസൈലുകളും ഉപയോഗിച്ചായിരുന്നു ആക്രമണമെന്ന് അമേരിക്കന്‍ സൈനിക ആസ്ഥാനമായ പെന്റഗണ്‍ അറിയിച്ചു. ആക്രമണം തുടരുകയാണ്.

ബോംബിംഗില്‍ പങ്കെടുത്ത രാജ്യങ്ങള്‍ സൗദി അറേബ്യയും, ജോര്‍ദാനുമാണ്. ഐഎസ്‌ഐഎസ് ഭീകരരെ ഉന്‍മൂലം ചെയ്യുമെന്ന് നേരത്തെ യുഎസ് പ്രസിഡന്റ് ബരാക് ഒബാമ വ്യക്തമാക്കിയിരുന്നു. ആവശ്യമെങ്കില്‍ സിറിയയിലും ഇറാഖിലും ശക്തമായ ആക്രമണം നടത്തുമെന്നും ഒബാമ മുന്നറിയിപ്പ് നല്‍കിയിരുന്നു.

സിറിയയില്‍ ഇതാദ്യമായാണ് ഐഎസ്‌ഐഎസിനെതിരെയുള്ള ആക്രമണം. ഇറാഖില്‍ ഐഎസ്‌ഐഎസിനെതിരെ ഓഗസ്റ്റ് മുതല്‍ അമേരിക്ക 190 വ്യോമാക്രമണങ്ങള്‍ നടത്തിയിരുന്നു.

Share news
error: Content is protected !!
Scroll to Top