Section

malabari-logo-mobile

കാറിന്റെ ഡോറടക്കാത്തതിന് ഭാര്യയെ മൊഴി ചൊല്ലി

HIGHLIGHTS : റിയാദ്: കാറിന്റെ ഡോര്‍ ആരടക്കണമെന്ന വാക് തര്‍ക്കത്തെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ ഭാര്യയെ മൊഴി ചൊല്ലുന്നതില്‍ കലാശിച്ചു. സൗദി അറേബ്യയിലാണ് സംഭവം ന...

Untitled-1 copyറിയാദ്: കാറിന്റെ ഡോര്‍ ആരടക്കണമെന്ന വാക് തര്‍ക്കത്തെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ ഭാര്യയെ മൊഴി ചൊല്ലുന്നതില്‍ കലാശിച്ചു. സൗദി അറേബ്യയിലാണ് സംഭവം നടന്നത്.

ഒരു വിനോദയാത്രക്ക് പോയി വീട്ടിലേക്ക് മടങ്ങി വന്നപ്പോളാണ് തര്‍ക്കം ഉടലെടുത്തത്. കാറില്‍ നിന്ന് കുഞ്ഞിനെയും കൊണ്ട് യുവതി വീട്ടീലേക്ക് കയറി പോയപ്പോള്‍ കാറിന്റെ ഡോറടക്കാന്‍ ഭര്‍ത്താവ് ആവശ്യപ്പെട്ടു. എന്നാല്‍ കാറിനടുത്ത് നില്‍ക്കുന്ന ഭര്‍ത്താവല്ലേ ഡോറടക്കേണ്ടതെന്നും, തന്റെ കയ്യില്‍ കുഞ്ഞുണ്ടെന്നും യുവതി മറുപടി പറഞ്ഞു. ഇതോടെ ഭര്‍ത്താവ് പ്രകോപിതനാവുകയും ഇനി നീ ഈ വീട്ടില്‍ അധികകാലം ഉണ്ടാവില്ലെന്ന് അലറിവിളിക്കുകയും ചെയ്തു. ഇതോടെ ഭാര്യയും വിട്ടു കൊടുത്തില്ല. ഇനി ഒറ്റക്ക് ജീവിക്കേണ്ടി വന്നാലും ഇയാളോടൊപ്പം ജീവിക്കില്ലെന്ന് ഭാര്യയും പ്രഖ്യാപിച്ചു. ഇരുവരെയും അനുനയിപ്പിക്കാനുള്ള ബന്ധുക്കളുടെ ശ്രമം പാളിയതോടെ യുവാവും, യുവതിയും വിവാഹമോചിതരാവുകയായിരുന്നു.

sameeksha-malabarinews

ഒരു കാറിന്റെ ഡോറടക്കാത്തതിന് വിവാഹമോചിതരായ ദമ്പതിമാര്‍ എന്ന നിലയില്‍ ഇരുവരെയും മാധ്യമങ്ങള്‍ നല്ലവണ്ണം ആഘോഷിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!