Section

malabari-logo-mobile

നടന്‍ സൂര്യക്ക് ഓസ്‌കര്‍ അക്കാദമി കമ്മിറ്റിയിലേക്ക് ക്ഷണം

HIGHLIGHTS : Invitation to the Surya Oscar Committee

അക്കാദമി ഓഫ് മോഷന്‍ പിക്‌ചേഴ്‌സ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സില്‍ അംഗമാകാന്‍ തെന്നിന്ത്യന്‍ താരം സൂര്യക്ക് ക്ഷണം. ചൊവ്വാഴ്ചയാണ് പുതിയ അംഗങ്ങളുടെ പട്ടിക അക്കാദമി പ്രഖ്യാപിച്ചത്. ഓസ്‌കര്‍ അക്കാദമി തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 397 പേരെയാണ് അക്കാദമി ഈ വര്‍ഷം പുതിയ അംഗങ്ങളായി പ്രഖ്യാപിച്ചത്.
ഇതില്‍ അഭിനേതാക്കളുടെ ലിസ്റ്റിലാണ് സൂര്യ ഇടംപിടിച്ചിരിക്കുന്നത്. തെന്നിന്ത്യന്‍ സിനിമയില്‍ നിന്ന് ഇതാദ്യമായാണ് ഒരു അഭിനേതാവിന് അക്കാദമിയുടെ ഭാഗമാകാന്‍ ക്ഷണം ലഭിക്കുന്നത്. ബോളിവുഡ് താരം കാജോളിനും കമ്മറ്റിയിലേക്ക് ക്ഷണമുണ്ട്. സംവിധായിക റീമ കഗ്ടിയാണ് കമ്മറ്റിയിലേക്ക് ക്ഷണം ലഭിച്ച മറ്റൊരു ഇന്ത്യക്കാരി. ലോസ് ഏഞ്ചല്‍സില്‍ വര്‍ഷം തോറും നടക്കുന്ന ഓസ്‌കാര്‍ അവാര്‍ഡുകള്‍ക്ക് വോട്ടുചെയ്യാന്‍ ഇങ്ങനെ ക്ഷണിക്കപ്പെട്ട അംഗങ്ങള്‍ക്ക് അര്‍ഹതയുണ്ടാകും.

ഡോക്യുമെന്ററി സംവിധായകരായ സുഷ്മിത് ഘോഷ്, റിന്റു തോമസ് എന്നിവരും ക്ഷണം ലഭിച്ച ഇന്ത്യക്കാരില്‍ ഉള്‍പ്പെടുന്നു. സുഷ്മിത് ഘോഷ്, റിന്റു തോമസ് എന്നിവര്‍ സംവിധാനം ചെയ്ത റൈറ്റിംഗ് വിത്ത് ഫയര്‍ എന്ന ഡോക്യുമെന്ററിക്ക് ഇത്തവണ ഓസ്‌കര്‍ നോമിനേഷന്‍ ലഭിച്ചിരുന്നു. ദളിത് വനിതകള്‍ മാധ്യമപ്രവര്‍ത്തകരായ ‘ഖബര്‍ ലഹാരിയ’ എന്ന ഹിന്ദി പത്രത്തെക്കുറിച്ചുള്ള ചിത്രം ‘ബെസ്റ്റ് ഡോക്യുമെന്ററി ഫീച്ചര്‍’ എന്ന വിഭാഗത്തിലാണ് മത്സരിച്ചത്. ഇതിനകം ഇരുപതിലേറെ അന്താരാഷ്ട്ര ബഹുമതികള്‍ കിട്ടിയ ഡോക്യുമെന്ററികൂടിയാണിത്.

sameeksha-malabarinews

സൂര്യ നായകനായ സൂരരൈ പോട്ര് 2021ല്‍ ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായിരുന്നു. നേരത്തെ സൂര്യ നായകനായ ചിത്രം ‘ജയ് ഭീം’ ഓസ്‌കാറിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. 1993 ല്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച ചിത്രമാണ് ജയ് ഭീം. ത.സെ. ജ്ഞാനവേല്‍ സംവിധാനം ചെയ്ത ചിത്രം സൂര്യയുടെ 2ഡി എന്റര്‍ടെയിന്‍മെന്റ്‌സാണ് നിര്‍മിച്ചത്.

ഷാരൂഖ് ഖാന്‍, ആമിര്‍ ഖാന്‍, എ ആര്‍ റഹ്‌മാന്‍, അലി ഫസല്‍, അമിതാഭ് ബച്ചന്‍, പ്രിയങ്ക ചോപ്ര, ഏക്ത കപൂര്‍ വിദ്യാ ബാലന്‍ തുടങ്ങിയവര്‍ ഇതിനകം തന്നെ അക്കാദമിയുടെ ഭാഗമായിട്ടുണ്ട്.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!