Section

malabari-logo-mobile

ഓള്‍ഡ് വീഞ്ഞ് ഇന്‍ ന്യൂ കുപ്പി- വീണ വിജയനെതിരായ ആരോപണങ്ങളില്‍ മന്ത്രി മുഹമ്മദ് റിയാസ്

HIGHLIGHTS : തിരുവനന്തപുരം : മുഖ്യമന്ത്രിയും മകളും തന്റെ ഭാര്യയുമായ വീണ വിജയനെതിരെ ഉന്നയിച്ചത് പഴയ ആരോപണങ്ങളെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. കഴിഞ്ഞ നിയമസഭ തെ...

തിരുവനന്തപുരം : മുഖ്യമന്ത്രിയും മകളും തന്റെ ഭാര്യയുമായ വീണ വിജയനെതിരെ ഉന്നയിച്ചത് പഴയ ആരോപണങ്ങളെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഈ ആരോപണം ശക്തമായി തന്നെ യു ഡി എഫ് പ്രചരിപ്പിച്ചതാണ്. താന്‍ മല്‍സരിച്ച മണ്ഡലത്തിലും ഈ പ്രചരണം ശക്തമായിരുന്നു. എന്നാല്‍ ആ മണ്ഡലത്തിലെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമാണ് അവിടെ താന്‍ നേടിയത്. ഇത്തരം തെറ്റായ ആരോപണങ്ങള്‍ പ്രതിപക്ഷത്തിന് വലിയ തിരിച്ചടി ഉണ്ടാക്കി.

യു ഡി എഫ് തുടര്‍ പ്രതിപക്ഷം ആയി തുടരാന്‍ കാരണം ഇത്തരം പരാമര്‍ശങ്ങളാണെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഓള്‍ഡ് വീഞ്ഞ് ഇന്‍ ന്യൂ കുപ്പിയാണ് ഇപ്പോഴത്തെ ആരോപണങ്ങളെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രതികരിച്ചു. ‘അദ്ദേഹത്തിന് ഇനിയും ഇനിയും പറയാനുള്ള അവകാശമുണ്ട്. ജനാധിപത്യത്തില്‍ ഒരാള്‍ക്ക് പറഞ്ഞകാര്യം തന്നെ പറയാനുള്ള അവകാശമില്ലെന്ന് പറയാന്‍ പറ്റുമോ? മമ്മൂട്ടിയുടെ മകനാണ് ദുല്‍ഖര്‍ എന്ന് ഒരിക്കല്‍ പറയാം. അടുത്ത പ്രാവശ്യം പറയാം ദുല്‍ഖറിന്റെ വാപ്പയാണ് മമ്മൂട്ടിയെന്ന്’, റിയാസ് പറഞ്ഞു.

sameeksha-malabarinews

സ്വര്‍ണകടത്ത് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന്റെ ചര്‍ച്ചയ്ക്കിടയില്‍ ഇന്നലെയാണ് മാത്യു കുഴല്‍നാടന്‍ എം എല്‍ എ മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ ആരോപണം ഉന്നയിച്ചത്. ചര്‍ച്ചയ്ക്കുള്ള മറുപടിക്കിടെ തന്റെ പേരെടുത്ത് പറഞ്ഞുള്ള മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിന് പിന്നാലെയാണ് മാത്യു കുഴല്‍നാടന്റെ പ്രതികരണം ഉണ്ടായത്. സ്വപ്നയുടെ എന്‍ട്രി പി ഡബ്യു സി വഴിയാണെന്നും മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയുടെ വെബ് സൈറ്റില്‍ ഒരിക്കല്‍ വീണ പറഞ്ഞത് ജയിക് ബാലകുമാര്‍ മെന്റര്‍ ആണെന്നുമായിരുന്നു എന്നാണ് മാത്യു കുഴല്‍നാടന്‍ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

മാത്യു കുഴല്‍നാടന്റെ ഈ പരാമര്‍ശത്തിനെതിരെ ഷുഭിതനായാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത് . ‘മകളെ കുറിച്ച് പറഞ്ഞാല്‍ ഞാനങ്ങ് കിടുങ്ങി പോകുമെന്നാണോ? വിചാരമെന്ന് ചോദിച്ചു. അതിന് വേറെ ആളെ നോക്കണമെന്നും പിണറായി പറഞ്ഞു. ചര്‍ച്ചയില്‍ രാഷ്ട്രീയമായി കാര്യങ്ങള്‍ പറയണമെന്നും വീട്ടിലിരിക്കുന്നവരെ വെറുതെ വലിച്ചിഴച്ച് ആക്ഷേപിക്കരുതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. പച്ചക്കള്ളമാണ് ഇവിടെ പറഞ്ഞത്. ആരോപണ വിധേയനായ ആള്‍ മെന്ററാണെന്ന് മകള്‍ ഒരുഘട്ടത്തിലും പറഞ്ഞിട്ടില്ലെന്നും ഇത്തരം പ്രചരണം അസംബന്ധമാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!