തിരുവനന്തപുരം തമ്പാനൂരില്‍ തെളിവെടുപ്പിനായി കൊണ്ടുവന്ന പ്രതി പൊലീസിനെ വെട്ടിച്ചു കടന്നു കളഞ്ഞു. വലിയതുറ സ്വദേശി വിനോദാണ് തെളിവെടുപ്പിനിടെ ലോഡ്ജില്‍ നിന്ന് ചാടിപ്പോയത്. രാവിലെ തമ്പാനൂരിലെ ലോഡ്ജില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് വിനോദ് രക്ഷപ്പെട്ടത്.
ബെംഗളുരു പൊലീസിന്റെ കൈയ്യില്‍ നിന്നാണ് മോഷണ കേസ് പ്രതി രക്ഷപെട്ടത്. തിരുവനന്തപുരം സിറ്റി പൊലീസ് പ്രതിക്കായി തെരച്ചില്‍ ആരംഭിച്ചു.
സ്വര്‍ണക്കവര്‍ച്ച കേസില്‍ ബാംഗ്ലൂര്‍ പൊലീസ് വിനോദിനെ അറസ്റ്റ് ചെയ്തിരുന്നു. കര്‍ണാടക ഹെന്നൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സ്വര്‍ണം തിരുവനന്തപുരത്തെ ജ്വല്ലറിയില്‍ വിറ്റെന്നു പറഞ്ഞതിനെ തുടര്‍ന്നാണ് പ്രതിയെ തെളിവെടുപ്പിനായി തലസ്ഥാനത്തേക്ക് കൊണ്ടുവന്നത്. ഹെന്നൂര്‍ എസ്.ഐയും സംഘവുമാണ് പ്രതിയുമായി തിരുവനന്തപുരത്ത് എത്തിച്ചത്.




