Section

malabari-logo-mobile

എടിഎഫ് വില കുറഞ്ഞതിന് പിന്നാലെ ടിക്കറ്റ് നിരക്ക് കുറച്ച് ഇൻഡിഗോ

HIGHLIGHTS : IndiGo lowers ticket prices after ATF price cut

ദുബായ്: ടിക്കറ്റ് നിരക്കിൽ നിന്നും ഇന്ധന ചാർജ് ഒഴിവാക്കാനുള്ള ഇൻഡിഗോ എയർലൈൻസിന്റെതീരുമാനത്തിൽ ടിക്കറ്റ് നിരക്കിൽ കുറവുണ്ടായതായി യുഎഇ ട്രാവൽ ഏജന്റ്സിനെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ. ഇൻഡിഗോ നീക്കം ഡൽഹി, മുംബൈ, കേരളത്തിലെ ചില ഭാഗങ്ങളിങ്ങളിലെയും ടിക്കറ്റ് നിരക്ക് കുറയാൻകാരണമായിട്ടുണ്ട്.

ഇതോടെ പല വിമാനകമ്പനികളും നിരക്ക് കുറച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഏവിയേഷൻ ടർബൈൻഇന്ധനത്തിന്റെ (എടിഎഫ്) വില കുറഞ്ഞതിന് പിന്നാലെയാണ് ടിക്കറ്റ് നിരക്കിൽ നിന്നും ഇന്ധന ചാർജ്ഒഴിവാക്കാനുള്ള തീരുമാനം ഇൻഡിഗോ പ്രഖ്യാപിച്ചത്.

sameeksha-malabarinews

എടിഎഫ് വിലകൾ മാറിമറിയുന്നതിന് സാധ്യതയുള്ളതിനാൽ, വിലയിലോ വിപണി സാഹചര്യങ്ങളിലോഉണ്ടാകുന്ന മാറ്റങ്ങൾ അനുസരിച്ച് നിരക്കുകളും മറ്റും ക്രമീകരിക്കുന്നത് തുടരുമെന്ന് ഇൻഡിഗോ അറിയിച്ചു. ഇന്ധന നിരക്കിന് അനുസൃതമായി നിരക്ക് കുറച്ചതിനാൽ ടിക്കറ്റ് നിരക്കിൽ 4 ശതമാനം വരെ കുറവുണ്ടായി. ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്കുകളിൽ സമീപകാലത്തെ ഏറ്റവുംബജറ്റ് ഫ്രണ്ട്ലിയായനിരക്കാണിതെന്ന് മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!