Section

malabari-logo-mobile

സംസ്ഥാന സ്കൂൾ കലോത്സവം; കിരീടത്തിനായി കനത്ത പോരാട്ടം

HIGHLIGHTS : State School Arts Festival; Tough fight for the title

കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കിരീട പോരാട്ടം കനത്തു. കണ്ണൂരും കോഴിക്കോടും തമ്മിൽ ഒറ്റപോയിൻറ്  വ്യത്യാസത്തിൽ മത്സരം ഇഞ്ചോടിഞ്ച്. നിലവിൽ കണ്ണൂരിന് 872 പോയിൻ്റും കോഴിക്കോടിനു 871 പോയിൻ്റുമാണ് നിലവിൽ. 865 പോയിന്റുമായി പാലക്കാട് 865 പോയിൻ്റുമായി മൂന്നാം സ്ഥാനത്ത്.

ഹൈസ്കൂൾ വിഭാഗം ഭരതനാട്യം, നാടകം, ഹയർ സെക്കൻഡറി വിഭാഗം കേരള നടനം, നാടോടി നൃത്തം, കോൽക്കളി, വട്ടപ്പാട്ട്, സംഘ നൃത്തം അക്കമുള്ളവയായിരുന്നു ഇന്നത്തെ പ്രധാന മത്സരങ്ങൾ.

sameeksha-malabarinews

ഇടയ്ക്കു പെയ്ത മഴയ്ക്കും മത്സരച്ചൂടിനെ തണുപ്പിക്കാനായില്ല. മഴയെ തുടർന്നു വേദി ഒന്നിൽ മത്സരം അൽപ്പനേരം നിർത്തിയിരുന്നു. ഒന്നാം വേദിയിൽ സംഘനൃത്തം നടക്കുന്നതിനിടെയായിരുന്നു മഴ.

അതിനിടെ വൃന്ദവാദ്യ വേദിയിൽ ആവശ്യമായ ശബ്ദ സംവിധാനങ്ങൾ ഇല്ലാത്തത് പ്രതിഷേധത്തിനു ഇടയാക്കി. വേദി മാറ്റിയാണ് മത്സരം നടത്തിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!