വിൽപ്പനക്കായി കൊണ്ടുവന്ന കഞ്ചാവുമായി പരപ്പനങ്ങാടിയിൽ യുവാവ് പിടിയിൽ

പരപ്പനങ്ങാടി : വിൽപ്പനക്കായി കൊണ്ടുവന്ന കഞ്ചാവുമായി യുവാവ് പോലീസ് പിടിയിലായി. തെയ്യാല കോറാട്സ്വദേശി പേരുളി മുഹമ്മദ് റാഷിദി (20) നെയാണ് പരപ്പനങ്ങാടി പോലീസ് പിടികൂടിയത്. പാലത്തിങ്ങൽകീരനല്ലൂർ ന്യൂകട്ടിൽ നിന്നാണ് 52 ഗ്രാം കഞ്ചാവുമായി ഇയാളെ പോലീസ് പിടികൂടിയത്.

കഞ്ചാവ് മൊത്തമായെടുത്ത് ചെറിയപാക്കറ്റുകളിലാക്കി വില്പനനടത്തുന്നയാളാണ് റാഷിദ്. കീരനല്ലൂർ ന്യൂകട്ട്പ്രദേശത്ത് വൻതോതിൽ കഞ്ചാവ് വിൽപ്പനയും ഉപയോഗവും നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽപാലത്തിങ്ങലിൽ ജനകീയ സമിതിയുടെ കീഴിൽ പ്രദേശത്ത് പോലീസിന്റെയും എക്സൈസിന്റെയും  സഹകരണത്തോടെ ലഹരിക്കെതിരെ വിപുലമായ ബോധവത്ക്കരണ കാമ്പയിനും നിരീക്ഷണവും നടന്നുവരുന്നുണ്ട്. ഇതോടെ പ്രദേശത്ത് പോലീസ് നിരീക്ഷണം  ശക്തമാക്കിയിരുന്നു.

തുടർന്നാണ് പരപ്പനങ്ങാടിഇൻസ്‌പെക്ടർ കെ.ജെ. ജിനേഷിന്റെ നേതൃത്വത്തിൽ എസ്.. ആർ.യു. അരുൺ, സി.പി.. മാരായ ശ്രീനാഥ്സച്ചിൻ,  മുജീബ്, രഞ്ജിത്ത് എന്നിവർ ചേർന്ന് ഇയാളെ പിടികൂടിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top