കൊച്ചി: എറണാകുളം കാലടിയിൽ ലഹരി പദാർത്ഥങ്ങളുമായി യൂട്യൂബ് വ്ലോഗറായ യുവതി പിടിയിൽ. കുന്നത്തുനാട് സ്വദേശി സ്വാതി കൃഷ്ണയാണ് എക്സൈസിന്റെ പിടിയിലായത്. ഇവരിൽ നിന്നും മൂന്ന് ഗ്രാം എംഡി എം എ യും 20 ഗ്രാം കഞ്ചാവും പിടികൂടി. കോളേജ് വിദ്യാർത്ഥികൾക്കിടയിൽ ലഹരി വിൽപന നടത്തുന്നസംഘത്തിലെ കണ്ണിയാണ് സ്വാതിയെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
കാലടി എക്സൈസ് ഇൻസ്പെക്ടർ സിജോ വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്വാതിയെപിടികൂടിയത്. പ്രിവന്റീവ് ഓഫിസർ ടി വി ജോൺസൺ, സിവിൽ എക്സൈസ് ഓഫിസർ രഞ്ജിത്ത് ആർ നായർ, വനിതാ സിവിൽ എക്സൈസ് ഓഫിസർ കെ എം തസിയ, ഡ്രൈവർ സജീഷ് എന്നിവരടങ്ങിയ എക്സൈസ്സംഘമാണ് യുവതിയെ എം ഡി എം എയുമായി കയ്യോടെ പിടികൂടിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



