മണ്ണൂർ കയർ സൊസൈറ്റിയിൽ വൻ തീപിടുത്തം

മണ്ണൂർ: മണ്ണൂർ കയർ സൊസൈറ്റിയിൽ വൻ തീപിടുത്തം. കയർ ഫാക്ടറിയിൽ സംഭരിച്ചു വെച്ച ചകിരി നാരിൻ്റെ കൂനകൾക്കാണ് തീ പിടിച്ചത്.

തീപിടുത്തത്തെ തുടർന്ന് മീഞ്ചന്തയിൽ നിന്ന് എത്തിയ മൂന്ന് യൂണിറ്റ് ഫയർ ഫോർഫോഴ്സാണ് ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ തീ നിയന്ത്രണ വിധേയമാക്കിയത്.
തീപിടുത്തത്തിൽ വലിയ നഷ്ടം സംഭവിച്ചതായാണ് റിപ്പോർട്ട്. തീ പിടിക്കാനുണ്ടായ കാരണം വ്യക്തമല്ല. ഇന്ന് വൈകീട്ടാണ് തീപിടുത്തമുണ്ടായത്.

Share news
error: Content is protected !!
Scroll to Top