Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ വീടിന്റെ മേല്‍കൂര തകര്‍ത്ത് യുവതിയെയും മക്കളെയും കുടിയിറക്കാന്‍ നീക്കം

HIGHLIGHTS : In Parappanangadi, the roof of the house was broken and the woman and her children were displaced

പരപ്പനങ്ങാടി: വീടിന്റെ മേല്‍ക്കൂര തകര്‍ത്ത് യുവതിയേയും, കുട്ടികളേയും ഇറക്കിവിടാന്‍ നീക്കം.  യുവാവിനെതിരെ പരപ്പനങ്ങാടി പോലീസ് കേസെടുത്തു. പുത്തരിക്കല്‍ താമസിക്കുന്ന അന്നേന്‍കാട് സുബൈദ (45) യുടെ പരാതിയില്‍ ഭര്‍തൃസഹോദരനായ ഷാജഹാനെതിരെയാണ് കേസ്സെടുത്തത്.

സുബൈദയും മൂന്ന് കുട്ടികളും താമസിക്കുന്ന വീടിന്റെ മുന്‍വശത്തെ ഓടുകളാണ് ഇയാള്‍ കഴിഞ്ഞ ദിവസം തകര്‍ത്തത്. ഭര്‍ത്താവ് അബ്ബാസിന്റെ കുടുംബവീടാണ് ഇത്. ഇയാള്‍ വിദേശത്താണിപ്പോള്‍ കാലങ്ങളായി ഇവര്‍ താമസിക്കുന്ന വീടിനെ ചൊല്ലി ഇയാളുമായി അവകാശതര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞ ദീവസം യുവതിയും മക്കളും വീട്ടിലില്ലാത്ത സമയത്ത് ഷാജഹാന്‍ എത്തി മേല്‍ക്കൂരയില്‍ കയറി മുഴുവന്‍ ഓടുകളും തകര്‍ത്ത് വലിച്ചെറിഞ്ഞത്.

sameeksha-malabarinews

നേരത്തെ തകര്‍ച്ചയിലായിരുന്ന വീടിന്റെ മേല്‍ക്കൂര പരിസരവാസികളുടെ സഹായത്തോടെയാണ് നവീകരിച്ചത്. കുടുംബ സ്വത്തായ വീട് ഇവര്‍ റിപ്പയര്‍ ചെയ്തതാണ് ഷാജഹാനെ ചൊടിപ്പിച്ചത്. ഓടുകള്‍ പൂര്‍ണ്ണമായി തകര്‍ത്തതോടെ രാത്രി മുതല്‍ കനത്ത മഴയില്‍ കുട്ടികളുടെ പഠന സാമഗ്രികളും മറ്റു പൂര്‍ണ്ണമായി നശിച്ചു.മഴവെള്ളം വീട്ടിലേക്ക് ഒലിച്ചിറങ്ങിയതോടെ രാത്രിയിലും ഉറങ്ങാതെ വെള്ളം പുറത്തേക്ക് തൂകി ഒഴുക്കേണ്ടി വന്നു. വീടിന് മുന്നില്‍ തകര്‍ത്ത ഓടുകള്‍ കൂട്ടിയിട്ടിയിരിക്കുകയാണ്. പരപ്പനങ്ങാടി പോലീസ് കേസ്സെടുത്തു അന്വേഷണം ആരംഭിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!