താനൂര്‍: ദേവധാറില്‍ അപ്രതീക്ഷിതമായി ഉയര്‍ന്ന കൂട്ട മുദ്രാവാക്യം വിളിയില്‍ അമ്പരന്ന് നാട്ടുകാര്‍. ‘വിദ്യാര്‍ത്ഥി ഐക്ക്യം സിന്ദാബാദ് ‘ മുദ്രാവാക്യം ഉച്ചസ്ഥായിയില്‍ എത്തി. കാരണം അന്വേഷിച്ചപ്പോഴാണ് മനസ്സിലായത് 96-97 എസ്.എസ്.എല്‍.സി ബാച്ചിന്റെ ‘തിരികെ’ എന്ന് പേരിട്ട പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തോടനുബന്ധിച്ച് ഓര്‍മ്മ പുതുക്കലിലാണ് മുദ്രാവാക്യം വിളി ഉയര്‍ന്നത്.
നിറം മങ്ങിയ വിദ്യാലയ ജീവിതത്തിന്റെ ഓര്‍മ്മകള്‍ക്ക് വര്‍ണ്ണങ്ങള്‍ ചാര്‍ത്തി കാല്‍ നൂറ്റാണ്ടിന് ശേഷം പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഇന്നലെകളെ ഒരിക്കല്‍ കൂടി ചേര്‍ത്ത് പിടിച്ച് കൊട്ടും പാട്ടും ഒരുമിച്ചുള്ള ഭക്ഷണവും സൊറ പറച്ചിലുകളുമായി വീണ്ടും ഒത്തുകൂടി.
സംഗമത്തിന്റെ ഭാഗമായി പഴയകാല അധ്യാപകരെ ആദരിച്ചു. സ്‌കൂളിലെ നിര്‍ധനനായ വിദ്യാര്‍ത്ഥിക്ക് വീട് വെച്ച് നല്‍കുന്നതില്‍ സഹായവും നല്‍കും.
പൂര്‍വ്വ വിദ്യാര്‍ത്ഥികളായ ഷബ്ന എം, ജിനീഷ് പഴൂര്‍, ശ്രീരമ്യ പി. എന്‍, ശ്രീജിത്ത് ടി, ബൈജു എം, സുബൈദ എം.ടി, ഷൗക്കത്ത് കെ, ബി.ശുഐബ്, ലീഷി കെ, ബിനൂജ് കെ, പ്രമോദ് എം, രാജേഷ്‌കുമാര്‍ എം, സുഷമ ഒ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



