പ്ലസ് വണ്‍ ക്ളാസുകള്‍ ഇന്ന് ആരംഭിക്കും

സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ളാസുകള്‍ ജൂലൈ 5ന് ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. മെറിറ്റ് സീറ്റില്‍ 2,63,688 ഉം സ്പോര്‍ട്സ് ക്വാട്ടയില്‍ 3,574ഉം കമ്മ്യൂണിറ്റി ക്വാട്ടയില്‍ 18,901ഉം മാനേജ്മെന്റ് ക്വാട്ടയില്‍ 18,735ഉം അണ്‍ എയ്ഡഡില്‍ 11,309ഉം പേര്‍ പ്ലസ് വണ്‍ പ്രവേശനം നേടിക്കഴിഞ്ഞു.

മെറിറ്റ് സീറ്റില്‍ പ്രവേശന വിവരങ്ങള്‍ നല്‍കാനുള്ള 565 പേര്‍ അടക്കം ആകെ 3,16,772 പേരാണ് പ്രവേശനം നേടിയത്. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറിയില്‍ 22,145 പേര്‍ പ്രവേശനം നേടി. സപ്ലിമെന്ററി അലോട്ടുമെന്റ് ഒഴിവുകള്‍ അപേക്ഷ സമര്‍പ്പണം ജൂലൈ 8 മുതല്‍ 12 വരെയാണ്.

പ്ലസ് വണ്‍ ക്‌ളാസുകള്‍ ആരംഭിക്കുന്ന സാഹചര്യത്തില്‍ മന്ത്രി വി ശിവന്‍കുട്ടി മണക്കാട് ഗവണ്മെന്റ് ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നേരിട്ടത്തി വിദ്യാര്‍ത്ഥികളെ കാണും. ഇന്ന് രാവിലെ 9.30 നാണ് മന്ത്രി സ്‌കൂള്‍ സന്ദര്‍ശിക്കുക. മഴക്കെടുതി മൂലം ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ച ജില്ലകളില്‍ ഒന്നാം വര്‍ഷ പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ സ്‌കൂളുകളില്‍ ഹാജരാകേണ്ടതില്ല.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top