വിപണിയില്‍ ഇറക്കി ഹാര്‍ലി ഡേവിഡ്‌സണ്‍ X440.ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മ്മാതക്കളായ ഹീറോ മോട്ടോര്‍ കോര്‍പിന്റെ സഹകരണത്തോടെയാണ് ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ഡെനീം, വിവിഡ്, എസ് എന്നിങ്ങനെ മൂന്ന് വാരിയെന്റുകളിലായാണ് വിപണിയില്‍ എത്തിയിരിക്കുന്നത്. ഇവയുടെയൊക്കെ വില യഥാക്രമമം 2.29 ലക്ഷം,2.49 ലക്ഷം,2.69 ലക്ഷം എന്നിങ്ങനെയാണ്.
ടിയര്‍ ഡ്രോപ്പ് ഫ്യൂവല്‍ ടാങ്ക്, വൃത്താകൃതിയിലുള്ള ഹെഡ് ലാമ്പ്, ഓള്‍ എല്‍ ഇ ഡി ലൈറ്റിങ്, ബ്ലൂടൂത്ത് കണക്ടിവിറ്റിയുള്ള ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റല്‍ ക്ലസ്റ്റര്‍, കാള്‍ ആന്‍സര്‍, മ്യൂസിക് കണ്ട്രോള്‍ എന്നിവയാണ് ഇതിന്റെ പ്രധാന ഫീച്ചറുകള്‍.
സിംഗിള്‍ സിലിണ്ടര്‍ ഓയില്‍ കൂള്‍ഡ് എഞ്ചിന്‍ ആണ് ഇതില്‍.6000 rpm ല്‍ 27 bhp കരുത്തും 4000 rpm ല്‍ 46 nm torque വരെ ഇത് ഉല്‍പ്പാതിപ്പിക്കും. മാസ്റ്റാര്‍ഡ് ഡെനീം, മേറ്റാലിക് ഡാര്‍ക്ക് സില്‍വര്‍, മെറ്റാലിക് തിക് സില്‍വര്‍, മാറ്റ് ബ്ലാക്ക് എന്നീ കളറുകളില്‍ ഇവ ലഭ്യമാണ്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



