കോഴിക്കോട്: ഹരിത കര്‍മ്മ സേനക്ക് പ്ലാസ്റ്റിക് മാലിന്യം കൈമാറാതെ വലിച്ചെറിഞ്ഞ വീട്ടുടമക്ക് പിഴ ചുമത്തി അഴിയൂര്‍ ഗ്രാമപഞ്ചായത്ത്. അഴിയൂര്‍ ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡില്‍ താമസിക്കുന്ന വീട്ടുടമയാണ് പ്ലാസ്റ്റിക് മാലിന്യം കൈമാറാതെ പൊതുസ്ഥലത്ത് വലിച്ചെറിഞ്ഞത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പഞ്ചായത്ത് അധികൃതര്‍ പരിശോധന നടത്തുകയും പിഴ ചുമത്തുകയുമായിരുന്നു.
വരും ദിവസങ്ങളിലും അഴിയൂര്‍ പഞ്ചായത്തില്‍ പരിശോധന ശക്തമാക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



