ചാലിയം: കാലവര്‍ഷം കനത്തതോടെ കടലുണ്ടി ഗ്രാമപ്പഞ്ചായത്തിലെ തീരദേശ പ്രദേശമായ കപ്പലങ്ങാടി മുതല്‍ ബൈത്താനി വരെയുള്ള ഭാഗങ്ങളില്‍ രൂക്ഷമായ കടലാക്രമണം. തിരമാലകള്‍ ആഞ്ഞടിച്ച് പ്രദേശത്തെ 12 വീടുകളില്‍ വെള്ളം കയറി. തീരദേശ റോഡും വെള്ളത്തിനടിയിലായി.
ഇന്ന് ഉച്ചയ്ക്ക് വേലിയേറ്റം ആരംഭിച്ചതിനു പിന്നാലെയാണ് കടല്‍ക്ഷോഭം രൂക്ഷമായത്. ശക്തമായ തിരയടിക്കുന്നതിനാല്‍ കടല്‍ഭിത്തിയോട് ചേര്‍ന്നുള്ള പലവീടുകളും തകര്‍ച്ചാ ഭീഷണിയിലാണ്. കപ്പലങ്ങാടി തീരദേശ മേഖലയില്‍ മിക്ക വീട്ടുകളിലും വെള്ളം കയറിയിട്ടുണ്ട്. കൂറ്റന്‍ കടല്‍ത്തിരകള്‍ക്കൊപ്പം ശക്തമായ കാറ്റടിക്കുന്നതും ജനജീവിതം ദുസ്സഹമാക്കുകയാണ്.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ ശിവദാസന്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ സുഷമ, ബ്ലോക്ക് മെമ്പര്‍ ലുബൈന ബഷീര്‍, വാര്‍ഡ് മെമ്പര്‍ കെ.വി കാദര്‍ക്കോയ, തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു. കടലാക്രമണ സാധ്യതയുള്ള വീടുകളില്‍ നിന്നും ആളുകളെ മാറ്റി പാര്‍പ്പിക്കാന്‍ നടപടി സ്വീകരിക്കാന്‍ തഹസില്‍ദാര്‍ക്കും വില്ലേജ് ഓഫീസര്‍ ക്കും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




