കോഴിക്കോട്: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ദുരന്തങ്ങളും അപകടങ്ങളും ഒഴിവാക്കുന്നതിനായി ജില്ലയിലെ ക്വാറികളുടെ പ്രവര്‍ത്തനം, എല്ലാ തരത്തിലുളള മണ്ണെടുക്കല്‍, ഖനനം, കിണര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ നിര്‍ത്തിവെക്കാന്‍ ജില്ലാ കലക്ടര്‍ എ ഗീത ഉത്തരവിട്ടു.
ജില്ലയിലെ വെളളച്ചാട്ടങ്ങള്‍, നദീതീരങ്ങള്‍ , ബീച്ചുകള്‍ ഉള്‍പ്പെടെ എല്ലാ ജലാശയങ്ങളിലേക്കും പ്രവേശനം പൂര്‍ണ്ണമായും നിരോധിച്ചിട്ടുണ്ട്. ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്ന മലയോര പ്രദേശങ്ങള്‍, ചുരം മേഖലകള്‍ എന്നിവിടങ്ങളിലേക്ക് രാത്രി 7 മുതല്‍ രാവിലെ 7 വരെ അടിയന്തര യാത്രകള്‍ അല്ലാത്തവ ഒഴിവാക്കേണ്ടതാണ്. ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ കടലില്‍ മത്സ്യബന്ധനത്തിന് പോകുന്നതും നിരോധിച്ചു.
നിരോധനം ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന് പോലീസിന് നിര്‍ദ്ദേശം നല്‍കി. പൊതുസ്ഥലത്തും, സ്വകാര്യ സ്ഥലത്തും ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന മരങ്ങളും, മരക്കൊമ്പുകളും മുറിച്ചുമാറ്റാന്‍ എല്ലാ തദ്ദേശ സ്വയംഭരണ സെക്രട്ടറിമാരോടും കലക്ടര്‍ ആവശ്യപ്പെട്ടു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




