സോഷ്യല്‍ മീഡിയയില്‍ നിന്ന് ഇടവേള എടുത്ത് നടി അനുശ്രീ

സോഷ്യല്‍ മീഡിയയില്‍ നിന്ന് ഇടവേള എടുത്ത് നടി അനുശ്രീ.
ഇന്‍സ്റ്റഗ്രാമില്‍ നിന്നുമാണ് താരം താല്‍ക്കാലികമായ ഇടവേള എടുത്തത്.കുറച്ച് ദിവസങ്ങളായി വിഷാദം നിറഞ്ഞ പോസ്റ്റുകളാണ് നടി ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരുന്നത്.ഒരുപാട് തകര്‍ന്നു പോയ ഒരാഴ്ചയിലൂടെയാണ് താന്‍ കടന്ന് പോയതെന്ന് ഒരു കുറിപ്പിലൂടെ താരം ഇതിനുമുന്നേ പറഞ്ഞിരുന്നു.

ആരാധകര്‍ ഇതിന് കാരണം ചോദിച്ചും തിരിച്ചുവരാന്‍ പറഞ്ഞും രംഗത്ത് വന്നിട്ടുണ്ട്.ഭയം നിറഞ്ഞു നിന്ന ദിനങ്ങള്‍ കടന്നു പോയെന്നും പുതിയ തുടക്കത്തിനുള്ള സമയമായെന്നും നടി പറഞ്ഞിരുന്നു.

തന്റെ ഒപ്പം നിന്ന കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും വേണ്ടി സന്തോഷത്തോടെ മുന്നോട്ട് പോവാനും ഇനി ദുഃഖിക്കില്ലെന്നും താരം പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

 

Share news
error: Content is protected !!
Scroll to Top