മലപ്പുറം: ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ സഹകരണത്തോടെ ഈസ്റ്റ്ലേക് മലപ്പുറം നടത്തുന്ന മഡ്ഫുട്ബോൾ ടൂർണമെന്റ് ജൂലൈ ഒമ്പതിന് മങ്ങാട്ടുപുലത്ത് നടക്കും. മൺസൂൺ ടൂറിസം ആഘോഷത്തിന്റെ ഭാഗമായാണ് മഡ്ഫുട്ബോൾ മത്സരം നടത്തുന്നത്.ചെളി നിറച്ച് പ്രത്യേകം തയ്യാറാക്കിയ ഗ്രൗണ്ടിലാണ് മത്സരം അരങ്ങേറുക. ഒരു ടീമിൽ അഞ്ച് പേർ വീതമുണ്ടാവും. 15 മീറ്റർ വീതിയും 25 മീറ്റർ നീളവുമായിരിക്കും ഗ്രൗണ്ടിനുണ്ടാവുക. 24 ടീമുകൾക്കാണ് ടൂർണമെന്റിൽ പങ്കെടുക്കാൻ അവസരമുള്ളത്. പങ്കെടുക്കാനാഗ്രഹിക്കുന്ന ടീമുകൾ 7012962067, 7592015847 എന്ന നമ്പുറകളിൽ ബന്ധപ്പെടണം.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



