HIGHLIGHTS : Illegal sale of liquor caught from two places in Parapanangadi
പരപ്പനങ്ങാടി: അരിയല്ലൂരില്‍ വച്ച് അനധികൃതമായി വില്പന നടത്തിയ മദ്യം പിടികൂടി. വില്പന നടത്തിയ അരിയല്ലൂര്‍ തോട്ടത്തില്‍ ഹൗസ് രവീന്ദ്രന്‍ (68) എന്നയാളെയാണ് 3 ലിറ്റര്‍ മദ്യം സഹിതം പിടികൂടിയത്. കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍ നാലോളം കേസുകള്‍ അരിയല്ലൂര്‍ വള്ളിക്കുന്ന് മേഖലകളില്‍ നിന്ന് തന്നെ പരപ്പനങ്ങാടി പോലീസ് പിടികൂടിയിരുന്നു. തുടര്‍ന്ന് അവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഇയാള്‍ മദ്യ വില്പന നടത്തുന്നുണ്ട് എന്നുള്ള വിവരം ലഭിച്ചത്. തുടര്‍ന്ന് ഇയാളെ നിരീക്ഷിച്ചതില്‍ നിന്നാണ് ഇയാളെ മദ്യസഹിതം പിടികൂടാനായി സാധിച്ചത്.
മാഹിയില്‍ നിന്നും അനധികൃതമായി കുറഞ്ഞ വിലയ്ക്ക് മദ്യം വാങ്ങി ഇരട്ടി വിലക്ക് കൊടുക്കുന്നതിനുവേണ്ടി കൊണ്ടുവന്നിട്ടുള്ള ഒമ്പതര ലിറ്റര്‍ മദ്യം സഹിതം ഒറീസ സ്വദേശിയെ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. ഒറീസ്സ ലംബു മാലി (55) എന്നയാളെ ട്രാക്കിലൂടെ നടന്ന് റോഡിലേക്ക് ഇറങ്ങുന്ന സമയം മദ്യം സഹിതം പിടികൂടി.

ഇവരെ പിടികൂടിയ പോലീസ് സംഘത്തില്‍ പരപ്പനങ്ങാടി പോലീസ് ഇന്‍സ്‌പെക്ടര്‍ ജിനേഷ് കെ ജെ ,സബ് ഇന്‍സ്പെക്ടര്‍ ജയദേവന്‍, asi രവി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ അനില്‍കുമാര്‍ രാമചന്ദ്രന്‍ സ്മിതേഷ് സിവില്‍ പോലീസ് ഓഫീസര്‍മാരായ മുജീബ്,സച്ചിന്‍,സൈലേഷ് എന്നിവരും ഉണ്ടായിരുന്നു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു