HIGHLIGHTS : Earthquake wreaks havoc in Turkey and Syria; The death toll has crossed 3,600
തുര്‍ക്കിയിലും സിറിയയിലും ഉണ്ടായ ഭൂചലനത്തില്‍ മരണം 3800 കവിഞ്ഞു. മഞ്ഞുവീഴ്ച്ച മൂലം രക്ഷാ പ്രവര്‍ത്തനം ദുഷ്‌കരമായി തുടരുകയാണ്. കനത്ത തണുപ്പില്‍ വിറങ്ങലിച്ച് പതിനായിരങ്ങളാണ് തെരുവില്‍ കഴിയുന്നത്. തുര്‍ക്കിയില്‍ 5000ല്‍ അധികം കെട്ടിടങ്ങളാണ് തകര്‍ന്ന് വീണത്. വന്‍ ദുരന്തം ഉണ്ടായതിനെ തുടര്‍ന്ന് 7 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ് തുര്‍ക്കി പ്രഡിസന്റ്.
റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് തുര്‍ക്കിയിലുണ്ടായത്. തുടര്‍ന്ന് ശക്തമായ തുടര്‍ ചലനങ്ങളും അനുഭവപ്പെട്ടു.
ആയിരക്കണക്കിന് പേര്‍ക്കാണ് അപകടത്തില്‍ പരുക്കേറ്റത്. ദുരന്തബാധിതര്‍ക്ക് സഹായ വാഗ്ദാനവുമായി ലോകരാഷ്ട്രങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. സിറിയന്‍ അതിര്‍ത്തിയോട് ചേര്‍ന്ന തെക്ക് കിഴക്കന്‍ തുര്‍ക്കിയില്‍ പുലര്‍ച്ചെയാണ് വന്‍ ഭൂചലനം അനുഭവപ്പെട്ടത്. ആളുകള്‍ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു അതിശക്തമായ ഭൂചലനം. പിന്നീട് തീവ്രതയുള്ള നിരവധി തുടര്‍ചലനങ്ങള്‍ ഉണ്ടായി. ഇറാഖ്, ജോര്‍ജിയ, സൈപ്രസ്, ലെബനണ്‍ എന്നീ രാജ്യങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. തുര്‍ക്കിയിലും സിറിയയിലും നൂറുകണക്കിന് ബഹുനിലക്കെട്ടിടങ്ങള്‍ നിലംപൊത്തി. ദുരന്ത മുഖത്തേയ്ക്ക് യൂറോപ്യന്‍ യൂണിയന്‍ റെസ്‌ക്യൂ ടീമുകളെ അയച്ചിട്ടുണ്ട്. യൂറോപ്യന്‍ യൂണിയന്റെ എമര്‍ജന്‍സി റെസ്പോണ്‍സ് കോര്‍ഡിനേഷന്‍ സെന്ററും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.

കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവര്‍ക്കായി രക്ഷാപ്രവര്‍ത്തനം നടക്കുകയാണ്. അതിശൈത്യം രക്ഷാപ്രവര്‍ത്തനത്തിന് തടസമാകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. തുര്‍ക്കിയിലെ ദുരന്തബാധിത മേഖലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ 10 ദിവസത്തേക്ക് അടച്ചിട്ടു. ഇവിടെ പ്രാദേശിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യം ഒറ്റക്കെട്ടായി ദുരന്തത്തെ നേരിടുമെന്ന് പ്രസിഡന്റ് രജപ് ത്വയിബ് എര്‍ദോഗന്‍ ട്വീറ്റ് ചെയ്തു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു