Section

malabari-logo-mobile

ഹജ്ജ് നയത്തില്‍ മാറ്റം വരുത്തി കേന്ദ്രസര്‍ക്കാര്‍

HIGHLIGHTS : The central government has changed the Hajj policy

ഹജ്ജ് നയത്തില്‍ കേന്ദ്രസര്‍ക്കാര്‍ മാറ്റം വരുത്തി കേന്ദ്രസര്‍ക്കാര്‍. 80 ശതമാനം സര്‍ക്കാര്‍ ക്വാട്ടയും 20 ശതമാനം സ്വകാര്യ ക്വാട്ടയുമാക്കി പുതുക്കി നിശ്ചയിച്ചു. വിഐപി ക്വാട്ട ഇനിമുതല്‍ ഉണ്ടാകില്ല. അപേക്ഷ ഫീസ് ഒഴിവാക്കി.

ഹജ്ജ് തീര്‍ത്ഥാടനത്തിനായി ആകെയുള്ള പുറപ്പെടല്‍ കേന്ദ്രങ്ങളുടെ എണ്ണം പത്തില്‍ നിന്ന് 25 എണ്ണമാക്കി വര്‍ധിപ്പിച്ചു. കൊച്ചി, കണ്ണൂര്‍, കോഴിക്കോട് എന്നിവിടങ്ങളാണ് പുറപ്പെടല്‍ കേന്ദ്രങ്ങള്‍. ഇന്ത്യയില്‍ നിന്ന് ഇത്തവണ 175025 പേര്‍ക്കാണ് ഹജ്ജിന് അവസരം ലഭിക്കുക.

sameeksha-malabarinews

ഹജ് അപേക്ഷകര്‍ക്ക് അടുത്തുള്ള വിമാനത്താവളത്തില്‍നിന്നു യാത്രയ്ക്ക് അവസരമൊരുക്കണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു. സബ്‌സിഡി നിര്‍ത്തലാക്കിയതോടെ ഹജിന്റെ യാത്രച്ചെലവ് വര്‍ധിച്ചു. ഏറ്റവുമടുത്ത വിമാനത്താവളത്തില്‍ പുറപ്പെടല്‍ പോയിന്റ് നല്‍കുന്നതോടെ നിരക്ക് കുറയ്ക്കാനാകും.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!