Section

malabari-logo-mobile

തുടി താളങ്ങളുടെ അകമ്പടിയോടെ ഭഗവതി സ്തുതി പാടിക്കൊണ്ട് ഭൂത കോലങ്ങള്‍ ഇന്ന് വളയനാട്ടുകാവ് ഭഗവതി ക്ഷേത്രത്തില്‍ എത്തും

HIGHLIGHTS : Bhuta kolams will reach Valayanatukav Bhagavathy temple

പരപ്പനങ്ങാടി : തുടി താളങ്ങളുടെ അകമ്പടിയോടെ ഭഗവതി സ്തുതി പാടിക്കൊണ്ട് ഭൂത കോലങ്ങള്‍ ഇന്ന് തിരു വളയനാട്ടുകാവ് ഭഗവതി ക്ഷേത്രത്തില്‍ എത്തും .ചെട്ടിപ്പടി നെടുവ ഹരിപുരം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ ഉപ ദൈവ പ്രതിഷ്ഠയായ തിരു വളയനാട്ടുകാവ് ഭഗവതി സന്നിധിയിലെ ദേശ ഗുരുതി ഉത്സവതോടനുബന്ധിച്ച ചടങ്ങിലാണ് ഭൂത കോലങ്ങള്‍ ഊരു ചുറ്റി എത്തുന്നത് .

എല്ലാ വര്‍ഷവും മകരചൊവ്വ അവസാന ദിനത്തിലാണ് ഗുരുതി ഉത്സവം നടക്കുന്നത് .നെടുവ ഭൂതത്താന്‍ കുന്നില്‍ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി ഊരു ചുറ്റിയാണ് തിരുവളയനാട് കാവ് ഭഗവതി ക്ഷേത്രത്തില്‍ ഭൂത കോലങ്ങള്‍ എത്തുക .

sameeksha-malabarinews

നൂറ്റാണ്ടുകള്‍ പിന്നിട്ട ആചാരങ്ങള്‍ നടത്തിവരുന്നത് അവകാശികളായ കല്ലുങ്ങല്‍ തറവാട്ടുകാരാണ് .

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!