Section

malabari-logo-mobile

ആശുപത്രിയിലെ പ്രസവരംഗം പ്രചരിപ്പിച്ച സംഭവം; അനേ്വഷണത്തിന് പ്രതേ്യക അനേ്വഷണസംഘം രൂപികരിക്കും

HIGHLIGHTS : കണ്ണൂര്‍: പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ നിന്നുള്ള പ്രസവരംഗങ്ങള്‍ വാട്ട്‌സ്ആപ്പിലൂടെ പ്രചരിപ്പിച്ച സംഭവം അനേ്വഷിക്കാന്‍ പ്രതേ്യക അനേ്വഷണ സംഘം ര...

Untitled-1 copyകണ്ണൂര്‍: പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ നിന്നുള്ള പ്രസവരംഗങ്ങള്‍ വാട്ട്‌സ്ആപ്പിലൂടെ പ്രചരിപ്പിച്ച സംഭവം അനേ്വഷിക്കാന്‍ പ്രതേ്യക അനേ്വഷണ സംഘം രൂപികരിക്കും. സംഭവത്തില്‍ ഡോക്ടര്‍മാരെ ഇന്ന് ചോദ്യം ചെയ്യും. സൂപ്രണ്ട് നടത്തിയ അനേ്വഷണത്തില്‍ ഡോക്ടര്‍മാര്‍ കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നില്ല.

സംഭവത്തില്‍ പയ്യന്നൂര്‍ താലൂക്ക് ആശുപത്രിക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. രണ്ട് മാസം മുമ്പ് നടന്ന ഒരു പ്രസവത്തിന്റെ രംഗങ്ങളാണ് വാട്ട്‌സ്ആപ്പിലൂടെ പ്രചരിച്ചത്. സംഭവത്തില്‍ കണ്ണൂര്‍ ഡി എം ഒ ആശുപത്രി അധികൃതരോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.

sameeksha-malabarinews

വാട്ട്‌സ്ആപ്പിലൂടെ പ്രസവദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നതായി ഒരു സ്ത്രീ നല്‍കിയ പരാതിയിലാണ് അനേ്വഷണം. സാങ്കേതിക തെളിവുകള്‍ക്കും വിശദാംശങ്ങള്‍ക്കുമായി പോലീസ് സൈബര്‍ സെല്ലിനെ സമീപിച്ചിരുന്നു. ദൃശ്യങ്ങള്‍ പരാതിക്കാരിയുടേതാണോ എന്ന് ഇതുവരെ സ്ഥിരികരിച്ചിട്ടില്ല.

ഈ സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ്സ്, ഡിവൈഎഫ്‌ഐ തുടങ്ങിയ യുവജനസംഘടനകളും, ബിജെപി,ലീഗ് തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളും ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധം നടത്തിയിരുന്നു. അതേസമയം ആശുപത്രി അധികൃതരുടെ അറിവോടെയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്ന് തെളിഞ്ഞാല്‍ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് ഡി എം ഒ അറിയിച്ചിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!