Section

malabari-logo-mobile

‘മൊടിലിയം’ഗുളികള്‍ പിന്‍വലിച്ച വാര്‍ത്ത തെറ്റ് ; ഫാര്‍മസി ആന്റ് ഡ്രഗ്ഗ് കണ്‍ട്രോള്‍

HIGHLIGHTS : ദോഹ: 'മൊടിലിയം' ഗുളികകള്‍ പിന്‍വലിച്ചതായി സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിയൂടെ

Untitled-1 copyദോഹ: ‘മൊടിലിയം’ ഗുളികകള്‍ പിന്‍വലിച്ചതായി സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിയൂടെ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് ആരോഗ്യ സുപ്രിം കൗണ്‍സിലിലെ ഫാര്‍മസി ആന്റ് ഡ്രഗ്ഗ് കണ്‍ട്രോള്‍ വിഭാഗം വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ഛര്‍ദ്ദിക്കും മനംപിരട്ടലിനും വയറ്റിലുണ്ടാകുന്ന അസ്വസ്ഥകള്‍ക്കും ഉപയോഗിക്കുന്ന ഈ മരുന്ന് നിര്‍മിക്കുന്ന രാജ്യത്തോ സമീപ ഗള്‍ഫ രാജ്യങ്ങളിലോ പിന്‍വലിക്കാനോ ഉപയോഗം താത്ക്കാലികമായി നിര്‍ത്തി വയ്ക്കാനോ ആവശ്യപ്പെട്ടിട്ടില്ല. ലോകത്തെ വിവിധ അംഗീകൃത സ്ഥാപനങ്ങള്‍ നടത്തുന്ന പഠനങ്ങള്‍, ലോകാരോഗ്യ സംഘടനയുടെ തീരുമാനം, യൂറോപ്യന്‍ ഡ്രഗ്ഗ് ഏജന്‍സി, ബ്രിട്ടീഷ് ഹെല്‍ത്ത് ആന്റ് ഡ്രഗ്ഗ് അഥോറിറ്റി എന്നിവ നടത്തു പഠനങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമേ ഒരു മരുന്ന് പിന്‍വലിക്കുന്ന കാര്യം തീരുമാനിക്കുകയുള്ളു. ഈ സ്ഥാപനങ്ങള്‍ നടത്തിയ പഠനങ്ങളില്‍ ഈ മരുന്നു ഉപയോഗിക്കുന്നതിന് ചില നിയന്ത്രണങ്ങള്‍ ശിപാര്‍ശ ചെയ്തിട്ടുണ്ട്. ഒരു ദിവസം 30 മില്ലിഗ്രാമില്‍ കൂടുതല്‍ ഈ ഗുളിക ഉപയോഗിക്കരുത്, ഗുളിക ഒരാഴ്ചയില്‍ അധികം തുടര്‍ച്ചയായി ഉപയോഗിക്കരുത്, ഹൃദ്രോഗവും കരള്‍ രോഗവുമുള്ളവര്‍ ഈ മരുന്ന് ഉപയോഗിക്കരുത് എന്നിവയാണ് ഈ നിയന്ത്രണങ്ങള്‍.
നാം ഉപയോഗിക്കുന്ന മിക്ക മരുന്നുകള്‍ക്കും പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാറുണ്ട്. ചിലത് അപകടകരമാവാറുണ്ട്. മരുന്നുകൊണ്ട് രോഗിക്കുള്ള പ്രയോജനം, പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്ന നാശം, രോഗിയുടെ ആരോഗ്യം തുടങ്ങിയ കാര്യങ്ങള്‍ വിലയിരുത്തി ഡോക്ടര്‍ക്കാണ് മരുന്ന് ഉപയോഗിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം. ഈ മരുന്ന് രോഗികള്‍ക്ക് നല്‍കുമ്പോള്‍ പാര്‍ശ്വഫലങ്ങളും മുന്നറിയിപ്പുകളും പരിഗണിക്കണമെന്ന് എല്ലാ ഡോക്ടര്‍മാര്‍ക്കും ഫാര്‍മസിസ്റ്റുകള്‍ക്കും ഫാര്‍മസി ആന്റ് ഡ്രഗ്ഗ് കണ്‍ട്രോള്‍ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
യാതൊരു തെളിവുമില്ലാതെ രോഗികളുടെ മനസ്സില്‍ ഭയവും ആശങ്കകളും സൃഷ്ടിക്കുന്ന ഇത്തരം വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിപ്പിക്കുന്നവര്‍ അതിനു മുമ്പ് വാര്‍ത്തയുടെ സത്യസന്ധത ഉറപ്പാക്കണമെന്ന് വകുപ്പ് ആവശ്യപ്പെട്ടു.
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!