ശീനാരായണഗുരു കുത്തകകളില്‍ നിന്ന് പണം വാങ്ങിയിട്ടുണ്ടെന്ന് വെള്ളാപ്പള്ളി നടേശന്‍

vellappally-natesanകൊച്ചി: ശ്രീനാരായണഗുരു കുത്തകകളില്‍ നിന്ന് പോലും പണം വാങ്ങിയിട്ടുണ്ടെന്ന് വെള്ളാപ്പള്ളി നടേശന്‍. ചരിത്രം പരിശോധിച്ചാല്‍ കുത്തകകളില്‍ നിന്ന് ഗുരുദേവന്‍ സഹായം സ്വീകരിച്ചതായി കാണാമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

ശ്രീനാരായണ ഗുരു കുത്തകകളില്‍ നിന്ന് സഹായം സ്വീകരിക്കുകയും അവരുടെ വീടുകളില്‍ താമസിക്കുകയും ചെയ്തിട്ടുണ്ടെന്നും അത് മറച്ചു വെച്ചിട്ട് കാര്യമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ബാര്‍ അസോസിയേഷന്‍ നേതാക്കളായ ബിജു രമേശ്, പത്താംകുറ്റി പ്രസാദ് തുടങ്ങിയവര്‍ ശിവഗിരി മഠത്തിന്റെ സമ്മേളനങ്ങളില്‍ ഔദേ്യാഗിക സ്ഥാനങ്ങള്‍ വഹിക്കാറുണ്ടെന്നും വെള്ളാപ്പള്ളി കൂട്ടി ചേര്‍ത്തു. ശിവഗിരി മഠത്തിന്റെയും എസ് എന്‍ ഡി പിയുടെയും ലക്ഷ്യവും, മാര്‍ഗ്ഗവും രണ്ടാണെന്നും വെള്ളാപ്പളളി നടേശന്‍ പറഞ്ഞു.

ശ്രീനാരായണീയത്ത് ഉള്‍കൊള്ളാന്‍ കഴിയുന്നതല്ല വെള്ളാപ്പള്ളിയുടെ നിലപാടെന്നും, അദ്ദേഹം നിലപാട് തിരുത്തുമെന്നാണ് കരുതുന്നതെന്നും ശിവഗിരിമഠം ജനറല്‍ സെക്രട്ടറി സ്വാമി ഹൃദബ്ബരാനന്ദ പറഞ്ഞു.

ശിവഗിരിമഠം ഉണ്ടായത് മദ്യ രാജക്കന്‍മാരുടെ പടം കൊണ്ടാണെന്നും ആര് എന്ത് പറഞ്ഞാലും എസ് എന്‍ ഡി പിക്ക് ഒരു ചുക്കുമില്ലെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വെള്ളാപ്പള്ളി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

Share news
error: Content is protected !!
Scroll to Top